കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിന് പൊലീസ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ കോട്ടയം കങ്ങഴ പത്തനാട് ചിറക്കൽ വീട്ടിൽ ബിലാൽ സജി (19), പത്തനംതിട്ട കോട്ടങ്കൽ നരകത്തിനംകുഴി വീട്ടിൽ ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടിൽ വീട്ടിൽ റിയാസ് ഹുസൈൻ (37)എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മുമ്പാകെ ഹാജരാക്കുന്നത്. ഇവരെ വ്യാഴാഴ്ച രാവിലെ 11.30 വരെ ചോദ്യം ചെയ്യാനാണ് കോടതി കസ്റ്റഡിയിൽ വിട്ടിരുന്നത്.
ഇൗ സമയപരിധി കഴിയുന്ന സാഹചര്യത്തിലാണ് ഇവരെ ഹാജരാക്കുന്നത്. കേസിൽ ഇതുവരെ ഏഴ് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. എന്നാൽ, ആക്രമണം നടത്തിയ പ്രധാന പ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. അതിനിടെ, കഴിഞ്ഞ ദിവസം പിടിയിലായ കേസിലെ 18 ഉം 19 ഉം പ്രതികളായ മട്ടാഞ്ചേരി ജ്യൂ ടൗൺ കല്ലറക്കപ്പറമ്പിൽ നവാസ് (39), പനയപ്പിള്ളി തേവലിക്കൽ വീട്ടിൽ ജിഫ്രിൻ (27) എന്നിവരെ കോടതി ഇൗമാസം 21വരെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ രണ്ടിന് രാത്രി 12.30 ഒാടെയാണ് രണ്ടാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെടുന്നത്. ക്യാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.െഎ സംഘടനകളിലെ 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിെൻറ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.