കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ പരീക്ഷ കൺട്രോളറുടെ ചുമതല വഹിച്ചിരുന്ന മഹാരാജാസ് കോളജ് അധ്യാപകന്, കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. എൻ.ഐ.സി സോഫ്റ്റ്‍വെയറിലെ പിഴവെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താൻ നടപടിയുണ്ടായില്ലെന്നും ഈ കാലതാമസം അനാവശ്യ വിവാദങ്ങൾക്കിടയാക്കിയെന്നും ഉത്തരവിൽ പറയുന്നു.
പരീക്ഷ കൺട്രോളറുടെ നിരുത്തരവാദിത്തം ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും കോളജിനെയും അപകീർത്തിപ്പെടുത്തി. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് തെറ്റായ ധാരണയും ഇതുണ്ടാക്കിയെന്ന് ഉത്തരവിൽ പറഞ്ഞു. ആർഷോയുടെ പരാതിയിൽ കോളജ് പ്രിൻസിപ്പൽ, വകുപ്പ് മേധാവി അടക്കമുള്ളവർക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. പരീക്ഷ എഴുതാതിരുന്നിട്ടും വിജയിച്ചവരുടെ പട്ടികയിൽ തന്‍റെ പേര് ഉൾപ്പെട്ടതിൽ അധ്യാപക-വിദ്യാർഥി സംഘടനകളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഗൂഢാലോചന ആരോപിച്ച് ആർഷോ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവ് ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.