മഹാരാജാസ് കോളജ് വിവാദം: അറസ്റ്റ് പൊതുമുതല്‍ നശിപ്പിച്ചതിന്, ചുവരെഴുത്തിനല്ലെന്ന് പൊലീസ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ പ്രത്യക്ഷപ്പെട്ടത് മതവിദ്വേഷം പരത്തുന്ന പോസ്റ്ററുകള്‍. പോസ്റ്ററുകളുടെ ചിത്രം പുറത്തുവന്നതോടെ സമരത്തിനിറങ്ങിയവരും പ്രതിരോധത്തിലായി. ചുവരെഴുത്തിന്‍െറ പേരില്‍ ആരെയും അറസ്റ്റ്ചെയ്തിട്ടില്ളെന്നും ഒരുമാസം മുമ്പ് പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ആറ് വിദ്യാര്‍ഥികളെ അറസ്റ്റ്ചെയ്തതെന്നുമുള്ള വിശദീകരണവുമായി പൊലീസ് രംഗത്തത്തെുകയും ചെയ്തു.
അതിനിടെ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരത്തത്തെുടര്‍ന്ന് ചുവരെഴുത്തിന്‍െറ പേരില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരെ നല്‍കിയ പരാതി പ്രിന്‍സിപ്പല്‍ പിന്‍വലിച്ചു. പൊതുമുതല്‍ നശിപ്പിച്ച കേസ് നിലനില്‍ക്കുകയും ചെയ്യും.
മതവിദ്വേഷത്തിന് ഇടയാക്കുന്നതും ലൈംഗിക പരാമര്‍ശങ്ങള്‍ നിറഞ്ഞതുമായ പോസ്റ്ററുകളും ചിത്രങ്ങളുമാണ് നവംബര്‍ 23ന് കോളജിന്‍െറ മതിലില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ പ്രിന്‍സിപ്പല്‍ പ്രഫ. എന്‍.എല്‍. ബീന കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ രാകേഷ്, നിതിന്‍, ആനന്ദ്, ജിതിന്‍, അര്‍ജുന്‍, മുഹമ്മദ് ഷിജാസ് എന്നിവരെ അറസ്റ്റ്ചെയ്തത്. ഇതില്‍ അര്‍ജുനെ പൊലീസ് പിടികൂടുകയും മറ്റുള്ളവര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയുമായിരുന്നു. ഈമാസം 19ന് സമാന സംഭവം ആവര്‍ത്തിച്ചതിനത്തെുടര്‍ന്ന് പ്രിന്‍സിപ്പല്‍ വീണ്ടും പരാതി നല്‍കി. ഈ പരാതിയില്‍ അമല്‍, ഉണ്ണി ഉല്ലാസ് എന്നീ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ആരെയും അറസ്റ്റ്ചെയ്തിട്ടില്ളെന്ന് പൊലീസ് പറയുന്നു. ആദ്യ കേസില്‍ അറസ്റ്റിലായ ആറ് വിദ്യാര്‍ഥികള്‍ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ഇതിനിടെയാണ് ബുധനാഴ്ച ഒരുവിഭാഗം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. രണ്ടുമണിക്കൂറിലേറെ നീണ്ട ഉപരോധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നല്‍കിയ പരാതി പിന്‍വലിക്കാമെന്ന് പ്രിന്‍സിപ്പല്‍ സമ്മതിക്കുകയായിരുന്നു. ചുവരെഴുത്തുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ കടന്നുകയറില്ളെന്നും പ്രിന്‍സിപ്പല്‍ ഉറപ്പുനല്‍കി. സഭ്യമല്ലാത്ത ഭാഷയിലുള്ള ചുവരെഴുത്തുകള്‍ നീക്കാനും ധാരണയായി. എസ്.എഫ്.ഐ നേതാക്കളും കോളജ് ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
പ്രാഥമിക അന്വേഷണം നടത്താതെയും ഗവേണിങ് കൗണ്‍സിലിന്‍െറ അനുമതി ഇല്ലാതെയുമാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ഒരുവിഭാഗം കോളജ് കാമ്പസിന് സമീപം സാംസ്കാരിക കൂട്ടായ്മയും സംഘടിപ്പിച്ചു.
Tags:    
News Summary - maharajas college police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.