വട്ടവട(ഇടുക്കി): മകനെ കൊലപ്പെടുത്തിയവരെ 10 ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിൻെറ പിതാവ് മനോഹരന്‍. കൊല്ലപ്പെട്ട അഭിമന്യു പഠിച്ചിരുന്ന മഹാരാജാസ് കോളജില്‍നിന്നെത്തിയ അധ്യാപകരോട് സംസാരിക്കവെയാണ് വാവിട്ട് കരഞ്ഞുകൊണ്ടുള്ള മനോഹരെൻറ പ്രഖ്യാപനം.
‘‘അവനെ കൊല്ലാൻ അവർക്ക് എങ്ങനെ കഴിഞ്ഞു, അവൻ പാവമായിരുന്നു, പാവങ്ങൾക്കൊപ്പമായിരുന്നു അവൻ, അവനെ കൊന്നവരോട് ക്ഷമിക്കില്ല’’- അദ്ദേഹം നെഞ്ചത്തടിച്ച് കരഞ്ഞു പറഞ്ഞു. മഹാരാജാസ് കോളജിലെ അധ്യാപക സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടിെലത്തിയത്. അധ്യാപകര്‍ ഓര്‍മകള്‍ പങ്കുെവച്ചപ്പോള്‍, ഒരേ ഒരാവശ്യമേ ആ പിതാവിനുണ്ടായിരുന്നുള്ളൂ-മകെൻറ കൊലയാളികളെ പിടികൂടണം.
ആരോ വരച്ച അഭിമന്യുവിെൻറ ചിത്രം കൈയിലേക്ക് നല്‍കിയപ്പോഴും മനോഹരന് താങ്ങാനായില്ല. മഹാരാജാസിലെ അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്കും പിതാവിന് കൈമാറി. പ്രിൻസിപ്പൽ കെ.എൻ. കൃഷ്ണകുമാർ, എം.എസ്. മുരളി, അധ്യാപകരായ സുനീഷ്, ജനിദ്, ജൂലി ചന്ദ്ര, നീന ജോർജ്, ജോർജ് എന്നിവരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.