നാടുവിട്ട യുവതി ബംഗളൂരുവിലേക്ക് കടന്നു; ബസ് പിന്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു

മാഹി: മാഹിയിൽ നിന്ന് കാണാതായ യുവതിയെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി മാഹി പൊലീസ്. കഴിഞ്ഞ ദിവസം വീട്ടിൽനിന്ന് വഴക്കിട്ട് ഇറങ്ങിയ മാഹി സ്വദേശിനിയായ 21കാരിയെയാണ് പൊലീസ് കണ്ടെത്തിയത്.

യുവതിയെ കാൺമാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. മൊബൈൽ ടവർ ലൊക്കേഷനിൽ നിന്നുള്ള വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു ലക്ഷ്യമാക്കി നീങ്ങുന്നതായി കണ്ടെത്തി.

ഉടൻ തന്നെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ, നഗരരത്തിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവിസ് ബുക്കിങ് ലിസ്റ്റുകൾ എന്നിവ പരിശോധിച്ചു. ബംഗളൂരു ബസിൽ ടിക്കറ്റെടുത്തതായി മനസിലാക്കി. മാഹി സർക്കിൾ ഇൻസ്പെക്ടർ ബി.എം. മനോജിന്റെ നേതൃത്വത്തിൽ എസ്.ഐ രാധാകൃഷ്ണൻ, മാഹി ക്രൈം സ്ക്വാഡ് എ.എസ്. ഐമാരായ പ്രസാദ് വളവിൽ, കിഷോർ കുമാർ, സുനിൽ കുമാർ, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ് എന്നിവരടങ്ങിയ സംഘം ബസിനെ പിന്തുടർന്നു. കർണാടക പൊലീസിന്റെ സഹായത്തോടെ കെങ്കേരിയിൽ നിന്നാണ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തത്. മാഹി കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

Tags:    
News Summary - Mahe police found missing woman in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.