തിരുവനന്തപുരം: ജിഷ്ണു കേസിലെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ പി.ആർ.ഡി വഴി സർക്കാർ നൽകിയ പത്രപരസ്യത്തിന് 18 ലക്ഷം രൂപ ചെലവായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പത്രമാധ്യമങ്ങൾ ഇതുവരെ ബിൽ നൽകിയിട്ടില്ലാത്തതിനാൽ പണം നൽകിയിട്ടില്ലെന്ന് പി.ടി. തോമസിെൻറയും വി.ടി. ബൽറാമിെൻറയും ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. വിവരങ്ങൾ ഉദ്ദേശിച്ച രീതിയിൽ ജനങ്ങളെ അറിയിക്കാൻ വാർത്തസമ്മേളനെത്തക്കാൾ നല്ലത് പരസ്യമാണ്. സമരംചെയ്ത ജിഷ്ണുവിെൻറ അമ്മ മഹിജക്കും ബന്ധുക്കൾക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തെ തുടർന്ന് സർക്കാർ ഭാഗം വിശദീകരിക്കാൻ ഏപ്രിൽ എട്ടിനാണ് പത്രങ്ങളിൽ പരസ്യം നൽകിയത്. എന്തുകൊണ്ട് അരപ്പേജ് പരസ്യം നൽകിയെന്ന ചോദ്യത്തിന് വാർത്തസമ്മേളത്തിെൻറയും പത്രപരസ്യത്തിെൻറയും സാധുത വ്യത്യസ്തമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.