ന്യൂഡൽഹി: സി.െഎ.ടി.യു സെക്രട്ടറി എ.ആർ. സിന്ധു സി.പി.എം കേന്ദ്രകമ്മിറ്റിയിൽ. ഡൽഹിയിൽ നടന്ന കേന്ദ്രകമ്മിറ്റി യോഗമാണ് നിലവിലെ ഒഴിവിലേക്ക് സിന്ധുവിനെ നിശ്ചയിച്ചത്. ഇതോടെ കേന്ദ്രകമ്മിറ്റിയിൽ 95 അംഗങ്ങളായി.
കോട്ടയം പൊൻകുന്നം സ്വദേശിയാണ് സിന്ധു. അഖിലേന്ത്യ കിസാൻസഭ ട്രഷററും മുൻ എം.എൽ.എയുമായ പി. കൃഷ്ണപ്രസാദ് ഭർത്താവാണ്.
വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെയാണ് സിന്ധു സജീവരാഷ്ട്രീയത്തിൽ എത്തിയത്. വാഴൂർ എൻ.എസ്.എസ് കോളജ് വിദ്യാർഥിയായ കാലം മുതൽ എസ്.എഫ്.െഎയിൽ സജീവമായി. 1990^91ൽ എം.ജി സർവകലാശാല വൈസ് ചെയർപേഴ്സനായി. സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. 1996 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തനം. 2012 മുതൽ അഖിലേന്ത്യ അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.