പത്തനംതിട്ട: തിരുവല്ലയിൽ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സ്ഥാനാർഥിെയ മഹിള മോർച്ച പ്രവർത്തകർ തടഞ്ഞുവെച്ചു. സ്ഥാനാർഥിയും ബി.ജെ.പി ജില്ല പ്രസിഡന്‍റുമായ അശോകൻ കുളനടയെയാണ് മഹിള മോർച്ച പ്രവർത്തകർ തടഞ്ഞത്. തുടർന്ന് പ്രതിഷേധ പ്രകടനവും നടത്തി.
യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്‍റണി തിരുവല്ലയിൽ സ്ഥാനാർഥിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പകരം ബി.ജെ.പി ജില്ല പ്രസിഡന്‍റ് അശോകൻ കുളനടയെ സ്ഥാനാർഥിയാക്കിയതാണ് പ്രതിഷേധത്തിന് കാരണം.
അനൂപ് ആന്‍റണി മാസങ്ങൾക്കു മുമ്പുതന്നെ തിരുവല്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന് തുടക്കമിട്ടിരുന്നു. ഭവനസന്ദർശനം വരെ നടത്തി. എന്നാൽ സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ അനൂപ് ആന്‍റണി അമ്പലപ്പുഴയിലും അശോകൻ കുളനട തിരുവല്ലയിലും സ്ഥാനാർഥിയായി.
കുടുംബയോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സ്ഥാനാർഥിയെ പ്രവർത്തകർ തടഞ്ഞത്. പത്ത് പഞ്ചായത്തിലെയും നഗരസഭയിലെയും കമ്മിറ്റി ഭാരവാഹികളും മഹിള മോർച്ച ഭാരവാഹികളും രാജിപ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.