ആമ്പല്ലൂർ: തൊട്ടിപ്പാളിൽ ഫോട്ടോയെടുക്കുന്നതിന് തലയുയർത്താൻ ആനയെ മർദിച്ച പാപ്പാൻ അറസ്റ്റിൽ. പാമ്പാടി സുന്ദരൻ എന്ന ആനയെ ദേഹോപദ്രവമേൽപിച്ച ഒന്നാം പാപ്പാൻ കുമ്പളങ്ങി സ്വദേശി കണ്ണനെ(25)യാണ് വനം വകുപ്പ് അറസ്റ്റു ചെയ്തത്.
രണ്ടാഴ്ച മുമ്പ് തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽവെച്ചായിരുന്നു സംഭവം. കാഴ്ചക്കാർക്ക് ഫോട്ടോ എടുക്കുന്നതിന് ആനയുടെ മസ്തകത്തിലും തുമ്പികൈയിലും തുടർച്ചയായി അടിക്കുന്നതിൻ്റെ വീഡിയോ ദൃശ്യം വനംവകുപ്പിന് ലഭിച്ചു. 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിലാണ് കേസെടുത്തത്.
അറസ്റ്റിലായ പാപ്പാനെ കോടതിയിൽ ഹാജരാക്കി. ചാലക്കുടി സോഷ്യൽ ഫോറസ്‌ട്രി റേഞ്ച് ഓഫീസർ സുമു സ്‌കരിയയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. രണ്ടാഴ്ച മുമ്പ് പാമ്പാടി രാജൻ, നന്ദിലത്ത് ഗോപാലകൃഷ്ണൻ, എന്നീ ആനകളെ തലപൊക്കുന്നതിനായി മർദിച്ച പാപ്പാന്മാരുടെ പേരിൽ വനം വകുപ്പ് കേസെടുത്തിരുന്നു. ആനകളെ ഉൽസവങ്ങളിലോ അല്ലാതെയോ, തലപൊക്കുന്നതിന് വേണ്ടി പരിശീലിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ കർശനമായ നിയമ നടപടികൾ ഉണ്ടാകുമെന്ന് തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി അസി.ഫോറസ്റ്റ് കൺസവേറ്റർ പി.എം. പ്രഭു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.