പാലക്കാട്: സമൂഹത്തിൽ നന്മയും ധാർമികതയും പ്രസരിപ്പിക്കാനുതകുന്നതാവണം കലയെന്നും വിഭാഗീയതയുടെ വിത്തുകളെ കലയിലൂടെയും സാഹിത്യത്തിലൂടെയും ചെറുത്തുതോൽപിക്കണമെന്നും ഷാഫി പറമ്പിൽ എം.എൽ.എ. മജ്്ലിസ് മദ്്റസ എജുക്കേഷൻ ബോർഡ് പേഴുങ്കര നൂർ മഹലിൽ സംഘടിപ്പിച്ച സംസ്ഥാനതല മജ്്ലിസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എഴുത്തുകാരി കെ.പി. സുധീര സപ്ലിമെൻറ് പ്രകാശനം ചെയ്തു. ഹിക്മ പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള അവാർഡ് ദാനം കെ. കൃഷ്ണൻകുട്ടി എം.എൽ.എ നിർവഹിച്ചു.
500 മദ്റസകളിൽനിന്നായി 1600 വിദ്യാർഥികളാണ് മത്സരിക്കുന്നത്. പ്രമുഖ പണ്ഡിതൻ ഹാഷിം ഹദാദ് തങ്ങൾ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ് സഫിയ അലി, ജില്ല പ്രസിഡൻറ് അബ്ദുൽ ഹകീം നദ്വി, സഫിയ ഷറഫിയ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ്, മജ്ലിസ് ബോർഡ് ഡയറക്ടർ സുശീർ ഹസൻ, എം. സിബുഗത്തുല്ല, വാർഡ് മെംബർ റിയാസ് ഖാലിദ്, മുനിസിപ്പൽ കൗൺസിലർ സൗരിയത്ത് സുലൈമാൻ, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഷമീർ ബാബു, കെ.എം. ഇബ്രാഹിം, ബഷീർ ഹസ്സൻ നദ്വി, എം. സുലൈമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.