മകരസംക്രമ പൂജ 15ന് പുലര്‍ച്ചെ

ശബരിമല: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച മകരസംക്രമ പൂജ ഈമാസം 15ന് പുലര്‍ച്ചെ നടക്കും. പുലർച്ച 2.46നാണ് ഇക്കുറി പൂജ. പന്തളം കൊട്ടാരത്തിൽനിന്ന് ഘോഷയാത്രയായി എത്തിക്കുന്ന തിരുവാഭരണം ചാർത്തിയുള്ള പ്രത്യേക ദീപാരാധന അന്ന് വൈകീട്ട് 6.30ന് നടക്കും.

ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും മകരസംക്രമ നക്ഷത്രവും ഉദിച്ചുയരും. മകരവിളക്കിനോടനുബന്ധിച്ച് 13ന് പ്രാ സാദ ശുദ്ധിക്രിയയും 14ന് രാവിലെ ബിംബ ശുദ്ധിക്രിയകളും നടത്തും. തന്ത്രി കണ്ഠര് മഹേഷ് മോഹനരര്, മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും. 19ന് കളഭവും 20ന് മാളികപ്പുറത്തെ ഗുരുതി. 21ന് രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തോടെ മകരവിളക്ക് തീർഥാടനത്തിന് സമാപനം കുറിച്ച് ശബരിമല ഉത്സവത്തിന് സമാപനം കുറിച്ച് നട അടക്കും.

Tags:    
News Summary - Makarasamkrama Puja dawn on 15th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.