കോട്ടയം: മകരവിളക്ക് മേഹാത്സവത്തിന് ഞായറാഴ്ച വൈകീട്ട് അഞ്ചിന് നട തുറക്കാന ിരിക്കെ സന്നിധാനത്തും പമ്പയിലും നിലക്കലിലും എരുമേലിയിലും സ്പെഷൽ ഡ്യൂട്ടിയിലുള് ള പൊലീസ് ഉദ്യോഗസ്ഥരോട് കൂടുതൽ ജാഗ്രത പാലിക്കാൻ ആഭ്യന്തര വകുപ്പിെൻറ കർശന നി ർദേശം. ഒരു കാര്യത്തിലും അമിതാവേശം പാടില്ലെന്നാണ് പ്രധാന ഉപദേശം.
ഉന്നത ഉദ്യോഗസ ്ഥരുടെ നിർദേശം അനുസരിച്ചുമാത്രമേ നിർണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കാവൂ. മണ്ഡലകാലത്ത് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പൊലീസിെൻറ പ്രവൃത്തികൾ വിമർശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണിത്. തീർഥാടകർ വർധിക്കുകയും സൗകര്യങ്ങൾ പരിമിതവുമായ സാഹചര്യത്തിൽ തിടുക്കെപ്പട്ട് വിവാദ വിഷയങ്ങളിൽ തലയിടരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ശബരിമലയിൽ ചുമതല വഹിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുൻകൂർ അനുമതിയില്ലാതെ സന്നിധാനം വിടരുത്. നിർണായക വിഷയങ്ങളിൽ തീരുമാനമെടുക്കുേമ്പാൾ പാളരുതെന്നും നിർദേശിക്കുന്നു.
കഴിഞ്ഞ ഉത്സവകാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ നിർണായക ഘട്ടങ്ങളിൽ ശബരിമലയിൽ ഇല്ലായിരുന്നുവെന്ന ആരോപണവും ഇൗ നീക്കത്തിന് പ്രേരകമായെന്നാണ് വിവരം. സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് ലംഘിക്കപ്പെടാൻ പാടില്ല. എന്നാൽ, അത് ശക്തമായ പ്രതിഷേധത്തിനും പൊലീസ് നടപടിക്കും ഇടവരുത്തരുതെന്നും നിർദേശമുണ്ട്.
അതിനിടെ മകരവിളക്കിന് നട തുറക്കുേമ്പാൾ സന്നിധാനത്ത് സ്ത്രീകൾ എത്തിയാൽ അവർക്ക് സംരക്ഷണം നൽകാനാവില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ നേരത്തേ ഡി.ജി.പിയെ അറിയിച്ചിരുന്നു. തിരക്കിനിടെ സംരക്ഷണം അസാധ്യമാവുമെന്ന റിപ്പോർട്ടും ഉദ്യോഗസ്ഥർ ഡി.ജി.പിക്ക് നൽകിയിരുന്നു. യുവതികളെത്തിയാൽ നിലക്കലിലോ പമ്പയിലോ എത്തുംമുമ്പ് തിരിച്ചയക്കാൻ നടപടി വേണമെന്ന അഭ്യർഥനയും ഉന്നത ഉദ്യോഗസ്ഥർ നടത്തിയിരുന്നു. യുവതികൾ എത്തിയാൽ എരുമേലിയിൽനിന്ന് തിരിച്ചയക്കാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്. വനിത എസ്.പി മെറിൻ ജോസഫിനെ എരുമേലിയിൽ നിയോഗിച്ചതും ഇൗ ലക്ഷ്യത്തോടെയാണേത്ര.
കോട്ടയത്തെ പ്രധാന ഇടത്താവളങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കും. ശബരിമലയിൽ സുരക്ഷ ശക്തമാക്കണമെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടും സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ട്. യുവതി പ്രവേശനം ഉണ്ടാവുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളുടെ സാന്നിധ്യവും ഉണ്ടാകും. വിവിധ സംസ്ഥാനങ്ങളിെല തീവ്ര ഇടതു ഗ്രൂപ്പുകൾ എത്തുമെന്നും മുന്നറിയിപ്പുണ്ട്. സന്നിധാനത്ത് സ്ത്രീകളെ എത്തിക്കാൻ ഇൗ ഗ്രൂപ്പുകൾ ശ്രമം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.