കേരളത്തിന് വിദേശസഹായം അത്യാവശ്യമാണ്, കേന്ദ്രത്തോട് താണപേക്ഷിച്ചിട്ടുണ്ട്: കണ്ണന്താനം

തിരുവനന്തപുരം: യു.എ.ഇയുടെ ധനസഹായം സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രം നയം മാറ്റണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേരളത്തിന് സഹായം അത്യാവശ്യമാണ്. മന്ത്രിമാരടക്കമുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

“ഒരു പ്രാവശ്യമെങ്കിലും കേരളത്തിന് ഇളവ് നല്‍കി സഹായം സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അവരോട് താണപേക്ഷിച്ചിട്ടുണ്ട്. എനിക്ക് അപേക്ഷിക്കാനേ പറ്റൂ. തീരുമാനമെടുക്കേണ്ടത് മുകളിലുള്ള മന്ത്രിമാരാണ്”, കണ്ണന്താനം പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചാണ് പ്രളയത്തെ നേരിട്ടത്. ദുരിതാശ്വാസ ക്യാമ്പുകള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.

 

Full View
Tags:    
News Summary - Make Kerala One Time Exception- alphons kannanthanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.