കൊച്ചി: മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസിന്‍െറ പശ്ചാത്തലത്തില്‍ പ്രതികളില്‍ ചിലര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആരംഭിച്ച നടപടി തുടരാമെന്ന് ഹൈകോടതി. ഫൈ്ള ആഷ്, പാക്കിങ് ബാഗ് എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പ്രതികളായ മുംബൈ ഋഷി പാക്കേഴ്സ് മാനേജിങ് ഡയറക്ടര്‍ ഹര്‍ഷദ് ബി. പട്ടേല്‍, കരാറുകാരായ എ.ആര്‍.കെ വുഡ് ആന്‍ഡ് മെറ്റല്‍സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എസ്. വടിവേലു എന്നിവര്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്. അതേസമയം, എന്‍ഫോഴ്സ്മെന്‍റ് നടപടി പൂര്‍ത്തിയാക്കിയശേഷം കോടതി അനുമതിയോടെ മാത്രമേ കുറ്റപത്രം നല്‍കാവൂവെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
2003-07 കാലയളവില്‍ ഋഷി പാക്കേഴ്സില്‍നിന്ന് അധികവില നല്‍കി ബാഗ് വാങ്ങിയതുവഴി മലബാര്‍ സിമന്‍റ്സിന് 4.59 കോടി രൂപ നഷ്ടമുണ്ടായെന്ന കേസിലാണ് ഹര്‍ഷദ് ബി. പട്ടേലിനെ പ്രതിയാക്കി വിജിലന്‍സ് കുറ്റപത്രം നല്‍കിയത്. ബാഗുള്‍പ്പെടെ വാങ്ങിയതില്‍ 2.7 കോടിയുടെ ക്രമക്കേട് കണ്ടത്തെിയതിനത്തെുടര്‍ന്ന് എടുത്ത കേസിലാണ് വടിവേലു പ്രതിയായത്.
ഷെഡ്യൂള്‍ഡ് കുറ്റകൃത്യമെന്ന നിലയില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതിന്‍െറ പശ്ചാത്തലത്തില്‍ രണ്ടുപേരോടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം സമന്‍സ് അയക്കുകയായിരുന്നു. ഇത് ചോദ്യംചെയ്താണ് ഇരുവരും കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.