കോഴിക്കോട്: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽനിന്ന് 33 വിദ്യാർഥികളെ പുറത്താക്കിയതായി പരാതി. തിങ്കളാഴ്ചയാണ് നടപടി. 11 ലക്ഷം രൂപ ഫീസ് ഇനത്തിൽ ബാങ്ക് ഗാരൻറിയായി ആറുലക്ഷം രൂപയും ഡി.ഡി ആയി അഞ്ചുലക്ഷവും വിദ്യാർഥികൾ അടക്കണമെന്നാണ് ധാരണ. ഇതിൽ ബാങ്ക് ഗാരൻറി നൽകാത്ത കുട്ടികളെയാണ് നടപടിക്ക് വിധേയമാക്കിയത്.
സെപ്റ്റംബർ 10 വരെ വിദ്യാർഥികൾക്ക് സമയം നൽകിയിരുന്നെന്നും 150 വിദ്യാർഥികളിൽ 33 പേർ ബാങ്ക് ഗാരൻറി നൽകിയിട്ടില്ലെന്നും മാനേജ്മെൻറ് അറിയിച്ചു. പിന്നീട് തീയതി 25 വരെ നീട്ടുകയായിരുന്നു. എന്നിട്ടും ഗാരൻറി നൽകാത്തവരോട് ചൊവ്വാഴ്ച മുതൽ ക്ലാസിൽ കയറേണ്ടെന്ന് അറിയിച്ചെന്നാണ് മാനേജ്മെൻറ് ഭാഷ്യം. ബാങ്ക് ഗാരൻറിയുടെ പേരിൽ പഠനം മുടക്കരുതെന്ന് സർക്കാർ, മെഡിക്കൽ കോളജുകൾക്ക് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.