തിരൂരങ്ങാടി: മലബാർ സമരത്തിെൻറ നൂറാം വാർഷികത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ ചരിത്രവിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് ഹസീബ് പരപ്പനങ്ങാടിക്ക് കാംബ്രിജ് യൂനിവേഴ്സിറ്റിയുടെ ക്ഷണം.
കാംബ്രിജ് യൂനിവേഴ്സിറ്റി മ്യൂസിക് ഡിപ്പാർട്ട്മെൻറും റോയൽ മ്യൂസിക്കൽ അസോസിയേഷനും ബ്രിട്ടീഷ് ഫോറം ഫോർ എത്തിനോ മ്യൂസികോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഗവേഷക വിദ്യാർഥികളുടെ സമ്മേളനത്തിലേക്കാണ് ഹസീബിന് ക്ഷണം ലഭിച്ചത്.
സമ്മേളനത്തിൽ 'മാപ്പിള സംസ്കാരവും മാപ്പിളമാരുടെ സഹനവും ശക്തിയും കലാരൂപങ്ങളും' വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. ഓൺലൈനായി 12 മുതൽ 14വരെ നടക്കുന്ന സമ്മേളനത്തിലേക്കാണ് ക്ഷണം ലഭിച്ചത്. മംഗലാപുരം യൂനിവേഴ്സിറ്റിയിൽ മാപ്പിളപ്പാട്ടിൽ ഗവേഷണം നടത്തുന്ന ഹസീബ് പരപ്പനങ്ങാടി നെച്ചിയിൽ ഹംസ-ബൽക്കീസ് ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.