മലപ്പുറം: കലക്ടറുടെ പേരിൽ വ്യാജ അവധി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്. കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം കലക്ടർ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചത് തിങ്കൾ രാത്രി 8.50 ഓടെയാണ്. ഇതിനുമുമ്പ് ജില്ല കലക്ടറുടെ പേരിൽ വ്യാജ ഐ.ഡി ഉപയോഗിച്ച് അവധി പ്രഖ്യാപിച്ചതായി പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കലക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്. മദ്രസകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്‍ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.