മലപ്പുറത്ത്​ ഗർഭിണിക്കും കുഞ്ഞിനും കോവിഡ്​; ജില്ലയിൽ ചികിത്സയിൽ നാലുപേർ

മലപ്പുറം: ജില്ലയിൽ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചതിൽ 27 കാരിയായ ഗർഭിണിയും കുഞ്ഞും. തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി ഗര്‍ഭിണിയായ 27 കാരിയും മൂന്ന് വയസ്സുള്ള മകനും മഞ്ചേരി ​െമഡിക്കൽ കോളജിൽ ചികിത്സയിലാണ്​.

കൂടാതെ കഴിഞ്ഞ ദിവസം രോഗം സ്​ഥിരീകരിച്ച അങ്ങാടിപ്പുറം സ്വദേശിയും നിലമ്പൂര്‍ കരുളായി സ്വദേശിയും ചികിത്സയിലുണ്ട്​. 26 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 

പുതുതായി 146 പേര്‍ക്കുകൂടി ജില്ലയിൽ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 2,094 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 37 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 34 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മൂന്ന് പേരുമാണ് ഐസൊലേഷനിലുള്ളത്.

1,468 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 589 പേര്‍ കോവിഡ് കെയര്‍ സ​െൻററുകളിലും ആരോഗ്യ വകുപ്പിൻെറ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.


 

Tags:    
News Summary - Malappuram Covid 19 Latest Updates -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.