മലപ്പുറം: തവനൂരിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് അജ്ഞാത സംഘം ഓഫീസിന് തീയിട്ടത്. ഓഫീസിലെ ഫർണിച്ചറുകളും ഫയലുകളും ജനലുകളും കത്തിനശിച്ചു.
ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് സംഭവം. ഹർത്താൽ അനുകൂലികളാണ് ഓഫീസിന് തീയിട്ടതെന്ന് സി.പി.എം ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.