മലപ്പുറം: ആഘോഷങ്ങളില്ലാത്ത സ്വാതന്ത്ര്യ ദിന വാർഷികത്തിെൻറ പുലരിയാണിത്. 1947 ആഗസ്റ്റ് 15െൻറ പുലരിയിൽ ഇന്ത്യ മഹാരാജ്യം ബ്രിട്ടീഷ് കരങ്ങളിൽനിന്ന് മോചിതമായതിെൻറ വാർഷികഘോഷം ഇത്തവണ ചടങ്ങുകളിലൊതുങ്ങും. മുമ്പെങ്ങുമില്ലാത്തവിധം ദേശത്തിെൻറ ത്രിവർണപതാക വാനിലേക്കുയർത്തുന്നില്ല, വിദ്യാലയങ്ങളിലും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും ആഘോഷങ്ങളില്ല. കോവിഡ് പ്രതിസന്ധി തീർത്ത ആശങ്കയിൽ ജനങ്ങൾ വീട്ടിലിരിക്കാൻ ശ്രമിക്കുമ്പോൾ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ചരിത്രം മഹാമാരിക്കെതിരായ യുദ്ധത്തിൽ കരുത്തേകും.
അധിനിവേശ ശക്തികൾക്കെതിരായ ചെറുത്തുനിൽപ്പിൽ രേഖപ്പെടുത്തിയതും അല്ലാത്തതുമായ നിരവധി കഥ പറയാനുണ്ട് മലപ്പുറത്തിന്.
ബ്രിട്ടീഷ് പട്ടാളത്തിെൻറ ക്രൂരതകൾക്കിരയായവരും അവരോട് പോരാടി വീരചരമം പ്രാപിച്ചവരുമേറെ. ചെറുതും വലുതുമായ സായുധ സമരങ്ങള്‍ ഏറ്റവും സജീവമായത് 1921ലാണ്. മഹാത്മാ ഗാന്ധിയുടെ ആശിര്‍വാദത്തോടെ ദേശീയതലത്തില്‍ രൂപംകൊണ്ട ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യമോഹികള്‍ നെഞ്ചേറ്റി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരുമെല്ലാം വീരനായകരായി.
ബ്രിട്ടീഷുകാർക്ക് കൂടി അന്ത്യവിശ്രമമൊരുക്കിയ മണ്ണാണ് മലപ്പുറം. 1921 ആഗസ്റ്റിൽ പൂക്കോട്ടൂരും പാണ്ടിക്കാടും സമരപോരാളികളും തമ്മിൽ നടന്ന യുദ്ധത്തിൽ നിരവധി ബ്രീട്ടിഷ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇവരുടെ കല്ലറകൾ മലപ്പുറം കുന്നുമ്മലിൽ കാട് പിടിച്ചുകിടക്കുന്ന നിലയിൽ അടുത്ത കാലത്താണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.