മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലക്കാട് ചാത്തല്ലൂർ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു മരണം.
കുഞ്ഞിെൻറ സ്രവം പരിശോധനക്ക് അയച്ചു. സ്രവ പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. കോയമ്പത്തൂരിൽ നിന്നെത്തിയതാണ് ചാത്തല്ലൂർ സ്വദേശികളായ കുടുംബം. കുഞ്ഞിന് ശ്വാസ തടസമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.