മലപ്പുറം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരിക്കെ 2019 ആഗസ്റ്റ് മൂന്നിന് വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിൻറെ പേരിൽ മലപ്പുറം പ്രസ് ക്ലബും തിരൂർ അർബൻ കോഓപറേറ്റീവ് ബാങ്കും ചേർന്ന് പുരസ്കാരം നൽകുന്നു. അച്ചടി, ദൃശ്യമാധ്യമങ്ങളിലെ ജനറൽ റിപ്പോർട്ടിങ്ങിന് 25,000 രൂപ വീതവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. 2019 ആഗസ്റ്റ് ഒന്നു മുതൽ 2020 ആഗസ്റ്റ് 31 വരെ കാലയളവിൽ മലയാള മാധ്യമങ്ങളിൽ സംസ്ഥാന തലത്തിൽ പ്രസിദ്ധീകരിച്ച/സംപ്രേഷണം ചെയ്ത റിപോർട്ട്/പരമ്പരകളാണ് പരിഗണിക്കുക.
പത്ര റിപോര്‍ട്ട്/പരമ്പരയുടെ ഒറിജിനലും മൂന്നു കോപ്പിയും അയക്കണം. ദൃശ്യമാധ്യമങ്ങളിൽ സംപ്രേഷണം ചെയ്തവയുടെ വീഡിയോ ക്ലിപ്പിങ്‌സ് ഡി.വി.ഡി ഫോര്‍മാറ്റിലാവണം. ഒരാൾ ഒരു എന്‍ട്രിയേ അയക്കാവൂ. ബയോഡാറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം ഒക്ടോബർ 31ന് വൈകുന്നേരം അഞ്ചിന് മുമ്പ് സെക്രട്ടറി, മലപ്പുറം പ്രസ് ക്ലബ്, അപ്ഹിൽ, മലപ്പുറം-676505 എന്ന വിലാസത്തിൽ ലഭിക്കണമെന്ന് പുരസ്കാര സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫോൺ: 9961248275, 9447443822.
നിലവിലെ സാഹചര്യത്തിൽ അവാർഡ് പ്രഖ്യാപനവും വിതരണവും നവംബറിൽ നടക്കും. വാർത്താസമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡൻറ് ശംസുദ്ദീൻ മുബാറക്, സെക്രട്ടറി കെ.പി.എം റിയാസ്, അർബൻ കോ-ഓപറേറ്റീവ് ബാങ്ക് ചെയർമാൻ ഇ. ജയൻ, സി.ഇ.ഒ ശ്രീധരൻ, വൈസ് ചെയർമാൻ ദിനേശ് പൂക്കയിൽ, ഡയറക്ടർ എം. ബഷീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.