പ്രതീകാത്മക ചിത്രം

'ബാറുകളിൽ നിന്ന് മദ്യപിച്ച് ഇറങ്ങുന്നവരെ വാഹനപരിശോധനയിൽ പിടികൂടരുത്'; പൊലീസ് ഉത്തരവ് വിവാദമായതോടെ പിൻവലിച്ചു

മലപ്പുറം: ബാറുകളിൽ നിന്ന് മദ്യപിച്ച് ഇറങ്ങുന്നവരെ വാഹനപരിശോധനക്കും പട്രോളിങ്ങിനുമിടെ പിടികൂടരുതെന്ന വിചിത്ര ഉത്തരവുമായി പൊലീസ്. മലപ്പുറം എസ്.പി സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് നൽകിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.

 

'പൊലീസ് വാഹനപരിശോധനയും പട്രോളിങ്ങും നടത്തുന്ന സമയങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാരപരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുതെന്ന് നിർദേശിക്കുന്നു' എന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ വ്യാപക വിമർശനമുയർന്നു. 'ബാറുകളുടെ അധികാരപരിധി' എന്ന ഉത്തരവിലെ പരാമർശവും ചർച്ചയായി. 

Full View


വെള്ളിയാഴ്ചയാണ് ഉത്തരവിറക്കിയത്. വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ എസ്.പി എസ്. ശശിധരൻ ഉത്തരവ് പിൻവലിച്ചു. ഉത്തരവ് തയാറാക്കിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവുണ്ടായി എന്നാണ് സംഭവത്തിൽ വിശദീകരണം. 

Tags:    
News Summary - malappuram sp withdraws controversial circular

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.