കൊല്ലപ്പെട്ട റിതാൻ ബാസിൽ

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവം: പ്രതി പിടിയിൽ

മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷാൻ ആണ് അറസ്റ്റിലായത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.

ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിതാൻ ബാസിലിനെ എടവണ്ണ ചെമ്പുകുത്ത് ജാ​മി​അ കോ​ള​ജി​ന് സ​മീ​പം മലയുടെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മൂന്ന് തവണ വെടിയേറ്റ പാടുകളുണ്ടായിരുന്നു. ഫോറൻസിക് പരിശോധനയിലും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തിലുമാണ് മ​ര​ണം വെ​ടി​യേ​റ്റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചത്.

സുഹൃത്തുക്കളോടൊപ്പം മല മുകളിലേക്ക് പോയ റിതാൻ അവർക്കൊപ്പം തിരിച്ച് വന്നില്ലെന്നും ഒറ്റക്ക് മലമുകളിൽ ഇരുന്നെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി. റിതാനെ കാണാതായതോടെ നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് കീ​ഴി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, തി​രൂ​ർ, നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത‍്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ചാ​യിരുന്നു അ​ന്വേ​ഷ​ണം. നി​ല​മ്പൂ​ർ ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​ഷ്ണു​വി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. രാ​സ​ല​ഹ​രി​ക​ട​ത്ത് കേ​സി​ൽ റി​ദാ​ൻ ബാ​സി​ലി​ന് ജ​യി​ൽ ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. മൂ​ന്നാ​ഴ്ച മു​മ്പാ​ണ് ഹൈ​കോ​ട​തി​യി​ൽ​നി​ന്ന് ജാ​മ‍്യ​ത്തി​ലി​റ​ങ്ങി നാ​ട്ടി​ലെ​ത്തി​യെ​ത്.

Tags:    
News Summary - Malappuram youth shot dead incident: Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.