കരിപ്പൂർ: തിരുവനന്തപുരം സ്വർണക്കടത്തിെൻറ തുടരന്വേഷണത്തിെൻറ ഭാഗമായി എൻ.െഎ.എ കോഴിക്കോട് വിമാനത്താവളത്തിലും അന്വേഷണം നടത്തിയേക്കും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത റമീസിെന 2015ൽ കസ്റ്റംസ് കരിപ്പൂരിൽ നിന്നും 17.5 കിലോഗ്രാം സ്വർണവുമായി പിടികൂടിയിരുന്നു.
ഇൗ കേസിെൻറ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. റമീസിന് എതിരെ കോഫോപോസ ചുമത്താൻ ശ്രമം നടന്നിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇതിനിടെയിലാണ് യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ മുഖേന സ്വർണം കടത്താൻ ശ്രമം നടന്നത്. കരിപ്പൂരിൽ അൺഅക്കംപനീഡ് ബാഗേജിൽ ഇൗയിടെ സ്വർണം പിടികൂടിയിരുന്നു. പല ബാഗേജുകളും ഇപ്പോഴും കസ്റ്റംസ് വിട്ടുനൽകിയിട്ടില്ല. കക്ഷികൾക്ക് പകരം അഭിഭാഷകരാണ് കൈപ്പറ്റാൻ എത്തുന്നത്. ഇവർ നേരിട്ട് എത്തിയാൽ മാത്രമേ വിട്ടുനൽകൂവെന്നാണ് കസ്റ്റംസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.