മലപ്പുറം: വോട്ടുയന്ത്രങ്ങളിൽ ക്രമക്കേടുകൾ നടക്കുന്നതായ ആരോപണങ്ങളെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് തെരഞ്ഞെടുപ്പ് കമീഷെൻറ ഇടപെടൽ. യന്ത്രങ്ങൾ ക്രമീകരിക്കുന്നതിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലും സൂക്ഷ്മത പുലർത്താനാണ് നിർദേശം. വോട്ടുയന്ത്രങ്ങളിൽ ക്രമക്കേട് നടന്നതിെൻറ ദൃശ്യങ്ങൾ മധ്യപ്രദേശിൽ നിന്ന് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമീഷെൻറ ഇടപെടൽ.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലും ദൃശ്യങ്ങൾ പകർത്തിയുമാണ് വോട്ടുയന്ത്രങ്ങൾ സെറ്റുചെയ്തതെന്ന് വരണാധികാരി കൂടിയായ ജില്ല കലക്ടർ അമിത്മീണ പറഞ്ഞു. 1760 വോട്ട്യന്ത്രങ്ങളാണ് ജില്ലക്ക് ആവശ്യം. ഇതിൽ ആയിരത്തഞ്ഞൂറോളം യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ ചിഹ്നവും മറ്റു വിവരങ്ങളും സെറ്റ് ചെയ്ത് സ്ട്രോങ്റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
മധ്യപ്രദേശിലെ ബിന്ദ്വനഗർ, അടേർ നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടുയന്ത്രങ്ങളിലെ ക്രമക്കേടുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വോട്ടുയന്ത്രത്തിലെ ഏത് ബട്ടൻ അമർത്തിയാലും വോട്ടുപോകുന്നത് ബി.ജെ.പിക്കാണെന്നായിരുന്നു കണ്ടെത്തൽ. ഇതിെൻറ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുമുണ്ടായി. യു.പി തെരഞ്ഞെടുപ്പിലും വോട്ട്യന്ത്രത്തിൽ ക്രമക്കേട് നടന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.