തിരുവനന്തപുരം: മലയാളത്തിെൻറ അബദ്ധപഞ്ചാംഗമായി മഹാനിഘണ്ടു ഒമ്പതാം വാല്യം. കേരള സർവകലാശാല ലക്സിക്കൺ വിഭാഗം ഡോ. സി.ജി. രാജേന്ദ്രബാബു എഡിറ്ററായി ഈയിടെ പ്രസിദ്ധീകരിച്ച വാല്യത്തിലാണ് സാമാന്യ പരിശോധനയിൽ 10,000ത്തിലധികം തെറ്റുകൾ കണ്ടെത്തിയത്. ചില പേജുകളിൽ ശരാശരി 20 തെറ്റുണ്ടെന്ന് ഇൗ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ലക്സിക്കൺ ഓഫിസിലെ സാമഗ്രികളുടെ പിൻബലത്തോടെ പരിശോധിച്ചാൽ തെറ്റുകളുടെ എണ്ണം ഇതിലും അധികമാവും. ഡോ. ഡി. ബഞ്ചമിൻ, ഡോ. ജോർജ് ഓണക്കൂർ, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, ഡോ. സി.ആർ. പ്രസാദ്, ഡോ. പദ്മറാവു, ഡോ. വർഗീസ് പേരയിൽ തുടങ്ങിയവരായിരുന്നു നിഘണ്ടു നിർമാണത്തിലെ ഉപദേശക സമിതി അംഗങ്ങൾ.
നിഘണ്ടുവിൽ അകാരാദിക്രമം പലയിടത്തും തെറ്റിച്ചിരിക്കുന്നു. അർഥങ്ങൾ തെറ്റായി നൽകിയിട്ടുണ്ട്. നാമവും വിശേഷണവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. വ്യുൽപത്തി നിർണയത്തിലും തെറ്റുകളുണ്ട്. പ്രസിദ്ധമായ ഒട്ടേറെ പദങ്ങൾ ഇടംതേടിയില്ല. പദങ്ങളുടെ പ്രചാരമുള്ളതും പ്രസിദ്ധവുമായ അർഥങ്ങൾ ചേർത്തിട്ടില്ല. അർഥവിവരണം അവ്യക്തമാണ്. പദം, ഉപപദം, പ്രയോഗം എന്നിവ തിരിച്ചറിയാനാവുന്നില്ല. കാളിദാസെൻറ ശ്ലോകം പുനം നമ്പൂതിരിയുടെ പേരിലായി. സമസ്ത പദങ്ങൾ പലയിടത്തും പിരിച്ചിട്ടില്ല. വിചിത്ര ചിഹ്നങ്ങൾ നൽകിയിരിക്കുന്നു. പ്രധാനമന്ത്രിയും പ്രസിഡൻറും ഈ വാല്യത്തിൽ ചേർത്തിട്ടില്ല. ഹെഡ്മാസ്റ്റർ എന്നതിന് മലയാളത്തിൽ ഉറച്ച പദമായ പ്രഥമാധ്യാപകനും ഹെഡ്മിസ്ട്രസ് എന്നതിനുള്ള പ്രഥമാധ്യാപികയും ഈ വാല്യത്തിലില്ല. ആധുനിക വ്യവഹാരത്തിൽ ഒഴിവാക്കാനാവാത്ത പ്രവാസി മലയാളി, പ്രവാസി ജീവിതം, പ്രവാസി മന്ത്രാലയം തുടങ്ങിയവയൊന്നും ഇതിൽ ചേർത്തിട്ടില്ല. വാല്യം ഈ രൂപത്തിൽ പൊതുജനങ്ങളിലും പണ്ഡിതന്മാരിലും വിദ്യാർഥികളിലും എത്തുന്നത് ഭാഷക്കും കേരള സർവകലാശാലക്കും മലയാള മഹാനിഘണ്ടുവകുപ്പിനും അപമാനമാകുമെന്ന് വിമർശനമുണ്ട്.
ഗുണ്ടർട്ട് നിഘണ്ടുവിനും ശ്രീകണ്ഠേശ്വരത്തിെൻറ ശബ്ദതാരാവലിക്കും ശേഷം ഭാഷയിലുണ്ടായ വികാസം മുഴുവൻ ഉൾക്കൊള്ളുന്നതും നിഘണ്ടുനിർമാണ ശാസ്ത്രത്തിെൻറ ആധുനിക പ്രയോഗരീതികൾക്ക് അനുസൃതമായി രൂപകൽപന ചെയ്തതുമായിരുന്നു എട്ട് വാല്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.