തിരുവനന്തപുരം: ഒമ്പതും പത്തും ക്ലാസുകളിൽ മലയാള ഭാഷാപഠനം നിർബന്ധമാക്കരുതെന്ന് കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദേശീയ സ്വഭാവത്തിലുള്ള പാഠ്യപദ്ധതിയായതിനാൽ സി.ബി.എസ്.ഇ സ്കൂളുകളിൽ മലയാളം െഎച്ഛിക വിഷയമാക്കുകയാണ് വേണ്ടത്. സി.ബി.എസ്.ഇയിൽ നിലവിൽ താഴ്ന്ന ക്ലാസുകളിൽ മലയാളം പഠിപ്പിക്കുന്നുണ്ട്. ഇൗ സ്ഥിതി തുടരാൻ അനുവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുമെന്നും ഇവർ പറഞ്ഞു.
സർക്കാർ, എയ്ഡഡ് മേഖലയിലെ സേവന-വേതന വ്യവസ്ഥകൾ അൺ എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കാൻ കഴിയില്ല. വേതനം സംബന്ധിച്ച് സി.ബി.എസ്.ഇ മാനേജ്മെൻറുകളുമായും ചർച്ച നടത്തണം. ഹൈകോടതി നിശ്ചയിച്ച വേതനം നിലവിൽ നൽകുന്നുണ്ട്. നഗരത്തിലും ഗ്രാമത്തിലും ഒരേ വേതന വ്യവസ്ഥ എന്നതും അംഗീകരിക്കാനാവില്ല. സ്കൂൾ പ്രവൃത്തിദിനം സംബന്ധിച്ച ബാലാവകാശ കമീഷൻ നിർദേശം ഏകപക്ഷീയമാണ്.
സ്കൂൾ വാഹനങ്ങളുടെ പേരിൽ അൺ എയ്ഡഡ് മേഖലയെ പ്രയാസപ്പെടുത്തുന്ന നീക്കത്തിൽനിന്ന് അധികൃതർ പിന്മാറണം. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സ്, എൻ.സി.സി എന്നിവ സി.ബി.എസ്.ഇയിലും നടപ്പാക്കണം. സംസ്ഥാന-ദേശീയതലത്തിൽ സി.ബി.എസ്.ഇ കലോത്സവം നടത്താൻ തീരുമാനിച്ചതായും ഇവർ അറിയിച്ചു.
സംസ്ഥാന പ്രസിഡൻറ് അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ, ജന. സെക്രട്ടറി ഡോ. ഇന്ദിര രാജൻ, മറ്റ് ഭാരവാഹികളായ അബ്രഹാം തോമസ്, ജി. രാജ്മോഹൻ, ഡോ. ജയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.