കൊട്ടാരക്കര: നാസിക്കിലെ ദേവലാലിയില്‍ കരസേന ക്യാമ്പിന് സമീപം മരിച്ചനിലയില്‍ കണ്ടത്തെിയ മലയാളി സൈനികന്‍ എഴുകോണ്‍ കാരുവേലില്‍ ചെറുകുളത്ത് വീട്ടില്‍ റോയി മാത്യു(33)വിന്‍െറ മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇക്കാര്യമാവശ്യപ്പെട്ട് ബന്ധുക്കള്‍ കൊല്ലം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ കൊട്ടാരക്കര റൂറല്‍ എസ്.പി റീ പോസ്റ്റ് മോര്‍ട്ടത്തിന് ഉത്തരവിട്ടു.
റോയിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് സൈന്യം ഇനിയും വിട്ടുകൊടുത്തിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം അരണിക്കൂറിലധികമായി ട്രോളിയില്‍ കിടത്തിയിരിക്കുകയാണ്. നാസികിലെ സൈനിക ആസ്ഥാനത്ത് നിന്ന് വിവരം ലഭിച്ചാലേ മൃതദേഹം കൈമാറാനാകൂവെന്ന് കൂടെ വന്ന സൈനികന്‍ അറിയിച്ചു.
മൃതദേഹം വിലാപയാത്രയായിട്ടാണ് ജന്മനാട്ടിലേക്ക് കൊണ്ട് വരിക. വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ റോയി എം തോമസിന്റെ ഭൗതിക ശരീരം സംസ്ക്കരിക്കും.
ക്യാമ്പിലെ കേണലിന്‍െറ വീട്ടില്‍ വിടുപണി ചെയ്യിക്കുന്നതിനെതിരെ ജവാന്മാര്‍ നല്‍കിയ അഭിമുഖം രഹസ്യമായി വിഡിയോയില്‍ പകര്‍ത്തി പ്രാദേശിക ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെ റോയ് മാത്യുവിനെ കാണാതാവുകയായിരുന്നു.വിഡിയോ അഭിമുഖത്തില്‍ ജവാന്മാരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തവിധമാക്കിയിരുന്നെങ്കിലും അഭിമുഖം കണ്ട് പേടിച്ച റോയ് മാത്യു ക്ഷമചോദിച്ച് കേണലിന് എസ്.എം.എസ് സന്ദേശം അയക്കുകയായിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ 25നാണ് റോയ് മാത്യുവിനെ കാണാതായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സൈനിക ക്യാമ്പിലെ ഒഴിഞ്ഞ ബാരക്കില്‍ റോയിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ 25 മുതല്‍ റോയ് മാത്യു ഹാജരായിട്ടില്ളെന്ന് രേഖപ്പെടുത്തിയ അധികൃതര്‍ എന്നാല്‍ കാണാതായതായി പൊലീസില്‍ പരാതി നല്‍കിയില്ല.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ജവാന്‍ മരിച്ച സംഭവത്തില്‍ തുടരന്വേഷണം നടത്തണമെന്ന് സബ്ക സംഘർഷ് കമ്മിറ്റി അധ്യക്ഷൻ നലിൻ തൽവാർ പൊലീസിനോട് ആവശ്യപ്പെട്ടു. വിരമിച്ച ജഡ്ജിയെ വെച്ച് സർക്കാർ അന്വേഷണം നടത്തണമെന്നും സൈന്യത്തിന്റെ വാദത്തോട് യോജിക്കാനാവില്ലെന്നും നലിൻ തൽവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.