സുഡാനിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സുഡാന്‍ സംഘര്‍ഷത്തി​െൻറ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുഡാനില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. സഹായം അഭ്യര്‍ഥിച്ച് നിരവധി മലയാളികളാണ് സര്‍ക്കാരിനെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ വിശദീകരിച്ചു

കുടുങ്ങിക്കിടക്കുന്നവരുടെ ദുരിതാവസ്ഥ സംബന്ധിച്ച് നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, വിഷയത്തില്‍ ഇടപെടണമെന്നും സുഡാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരെ തിരിച്ചെത്തിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു. ഏതാനും കേരളീയര്‍ സുഡാന്റെ ഒറ്റപ്പെട്ട ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിയിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്.

ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധ തൊഴിലാളികളുമായി സുഡാനില്‍ ജോലിചെയ്യുന്ന നിരവധി മലയാളികള്‍ ഇപ്പോള്‍ കുടുങ്ങി കിടക്കുകയാണ്. അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയും മരുന്നുകളും അടക്കമുള്ള അവശ്യവസ്തുക്കള്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളതെന്നും കത്തില്‍ പറയുന്നു. 

Tags:    
News Summary - Malayalees are stuck in Sudan: CM sends letter to PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.