പോ​ളി​ങ് ബൂ​ത്തി​ല്‍ വീ​ല്‍ചെ​യ​ര്‍ ഉ​റ​പ്പാ​ക്കാ​ൻ 'സ​ക്ഷം' ആ​പ്പ്

പാ​ല​ക്കാ​ട്: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍ക്കും വ​യോ​ജ​ന​ങ്ങ​ള്‍ക്കും വോ​ട്ടു​ചെ​യ്യാ​ൻ ഇ​ല​ക്ഷ​ന്‍ ക​മീ​ഷ​ന്റെ സ​ക്ഷം ആ​പ്പി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ളി​ങ് ബൂ​ത്തി​ല്‍ വീ​ല്‍ചെ​യ​ർ ആ​വ​ശ്യ​പ്പെ​ടാം.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും വ​യോ​ജ​ന​ങ്ങ​ളു​ടെ​യും മു​ഴു​വ​ന്‍ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മി​ഷ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച മൊ​ബൈ​ല്‍ ആ​പ്പാ​ണ്‌ സ​ക്ഷം-​ഇ​സി​ഐ (saksham-ECI). ഗൂ​ഗി​ള്‍ പ്ലേ​സ്റ്റോ​റി​ല്‍ നി​ന്നും ആ​പ്പ് ഡൗ​ണ്‍ലോ​ഡ്‌ ചെ​യ്യാം. മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കാം. തെ​ര​ഞ്ഞെ​ടു​പ്പ് ഐ.​ഡി കാ​ര്‍ഡ് ന​മ്പ​ര്‍ ന​ല്‍കി സേ​വ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടാം. പോ​ളി​ങ് ബൂ​ത്ത് ക​ണ്ടെ​ത്ത​ല്‍, സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍, വോ​ട്ട​ര്‍മാ​രു​ടെ വി​വ​ര​ങ്ങ​ള്‍, വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ വോ​ട്ടെ​ടു​പ്പ് ദി​വ​സം വീ​ല്‍ചെ​യ​ർ സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ല്‍, അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക്‌ വോ​ട്ട്‌ ചെ​യ്യാ​ൻ വാ​ഹ​ന​സൗ​ക​ര്യം ഉ​ള്‍പ്പെ​ടെ സ​ക്ഷം ആ​പ്പി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്താം.

സേ​വ​ന​ങ്ങ​ള്‍ക്കാ​യി മു​ന്‍കൂ​ട്ടി ആ​പ്പി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ നോ​ഡ​ൽ ഓ​ഫീ​സ​ര്‍ ബ​ന്ധ​പ്പെ​ടു​ക​യും ആ​വ​ശ്യ​ക​ത വി​ല​യി​രു​ത്തി സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും. ജി​ല്ല സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ര്‍ക്കാ​ണ് ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍മാ​ര്‍ക്കു​ള്ള സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ചു​മ​ത​ല. കാ​ഴ്ച​പ​രി​മി​തി ഉ​ള്ള​വ​ര്‍ക്ക്‌ വോ​ട്ടി​ങ്‌ മെ​ഷീ​നി​ല്‍ ബ്രെ​യി​ൽ ലി​പി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 85 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള വ​യോ​ജ​ന​ങ്ങ​ള്‍ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കും സ്വ​ന്തം വീ​ട്ടി​ല്‍ നി​ന്നും വോ​ട്ട്‌ ചെ​യ്യാ​നു​ള്ള ഹോം ​വോ​ട്ടിം​ഗ് അ​വ​സ​ര​വും ല​ഭി​ക്കും.

വോ​ട്ടെ​ടു​പ്പ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കാ​ൻ മു​ഴു​വ​ന്‍ പോ​ളി​ങ് ബൂ​ത്തു​ക​ളും താ​ഴ​ത്തെ നി​ല​ക​ളി​ലാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ്ര​ത്യേ​ക റാ​മ്പും വീ​ല്‍ചെ​യ​റും കു​ടി​വെ​ള്ള​വും ഉ​റ​പ്പു​വ​രു​ത്തും. ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍മാ​ര്‍ ഉ​ള്‍പ്പെ​ടെ എ​ല്ലാ​വ​രും അ​വ​രു​ടെ സ​മ്മ​തി​ദാ​ന​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ ഡോ. ​എ​സ്. ചി​ത്ര അ​റി​യി​ച്ചു.

Tags:    
News Summary - saksham app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.