ന്യൂഡല്‍ഹി: ജീവന്‍രക്ഷാ മേഖലയിലെ മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ ജീവന്‍രക്ഷാ പതകിന് അഞ്ചു മലയാളികള്‍ അര്‍ഹരായി. എന്‍.ബി. സുരേഷിന് മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന്‍രക്ഷാ പതകും ഡോ. സി. ഗോപകുമാറിന് മരണാനന്തര ബഹുമതിയായി ഉത്തം ജീവന്‍രക്ഷാ പതകും ലഭിച്ചു. രതീഷ് നമ്പോലന്‍, മാസ്റ്റര്‍ എ. ആനന്ദകൃഷ്ണന്‍, മാസ്റ്റര്‍ അഖില്‍ കെ. ഷിബു എന്നിവര്‍ക്കാണ് ജീവന്‍രക്ഷാ പതക്.
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ കേരള പൊലീസില്‍നിന്നുള്ളവര്‍ക്ക് ഇക്കുറി നഷ്ടമായെങ്കിലും കേന്ദ്ര സായുധ പൊലീസ് വിഭാഗങ്ങളിലെ മലയാളികള്‍ മെഡലിന് അര്‍ഹരായി. റിപ്പബ്ളിക് ദിനാഘോഷത്തിന്‍െറ ഭാഗമായി 777 പൊലീസ് സേനാംഗങ്ങള്‍ക്കാണ് പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചത്. ധീരതക്കുള്ള മെഡലിന് 100 പേരും വിശിഷ്ടസേവനത്തിനുള്ള മെഡലിന് 80 പേരും സ്തുത്യര്‍ഹസേവനത്തിനുള്ള മെഡലിന് 597 പേരും അര്‍ഹരായി.
രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ച മലയാളികള്‍:
വിശിഷ്ട സേവന മെഡല്‍: സാബു അക്കരകടുപ്പില്‍ ജോസഫ് (ഡി.ഐ.ജി- ബി.എസ്.എഫ്- മേഘാലയ). സ്തുത്യര്‍ഹ സേവന മെഡല്‍: എസ്. ഷൈനി (ഡി.ഐ.ജി- ഒഡിഷ), അശോക്കുമാര്‍ (കമാന്‍ഡന്‍റ്- ബി.എസ്.എഫ് അക്കാദമി, ഗ്വാളിയോര്‍), മാത്യു എബ്രഹാം (ഇന്‍സ്പെക്ടര്‍- എസ്.ടി.എസ്, ബി.എസ്.എഫ്, ബംഗളൂരു), എം.ജി. കനകനാഥ് (ഇന്‍സ്പെക്ടര്‍- എസ്.എച്ച്.ക്യു, ബി.എസ്.എഫ്, തിരുവനന്തപുരം), നിലമ്പൂര്‍ നാരായണന്‍ ശ്രീകൃഷ്ണന്‍ (ഇന്‍സ്പെക്ടര്‍ -സി.ബി.ഐ, ചെന്നൈ), സുരേഷ്കുമാര്‍ (അസി. കമാന്‍ഡന്‍റ് -സി.ആര്‍.പി എഫ്, ശ്രീനഗര്‍), എന്‍. അന്‍സാരി (ഇന്‍സ്പെക്ടര്‍- സി.ആര്‍.പി.എഫ്, ഝാര്‍ഖണ്ഡ്), വി. സെല്‍വന്‍ (ഇന്‍സ്പെക്ടര്‍ -സി.ആര്‍.പി.എഫ്, കണ്ണൂര്‍), കെ.എന്‍. വിനോദന്‍ (ഇന്‍സ്പെക്ടര്‍, ആര്‍.ടി.സി, എസ്.എസ്.ബി, ഭോപാല്‍), മര്‍ക്കോസ് സഖറിയ (ഹെഡ് കോണ്‍സ്റ്റബിള്‍ -സി.ഐ.എസ്.എഫ് സൗത്ത് സെക്ടര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ്, ചെന്നൈ), സന്തോഷ് രവി വര്‍മ (ഡെപ്യൂട്ടി ഡയറക്ടര്‍, ആഭ്യന്തര മന്ത്രാലയം, തിരുവനന്തപുരം), എന്‍. ശശീന്ദ്രന്‍ നായര്‍ (ഇന്‍സ്പെക്ടര്‍- സി.ആര്‍.പി.എഫ്, തിരുവനന്തപുരം), ജിജോ ജേക്കബ് (ഡി.സി.ഐ.ഒ, ചെന്നൈ), തമ്പി ജോസഫ് കളിയനാപറമ്പില്‍ (ജെ.ഐ.ഒ-1 തിരുവനന്തപുരം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം), ഗോമതി അനില്‍ (അസിസ്റ്റന്‍റ്, ഐ.ടി.ബി.പി, ന്യൂഡല്‍ഹി), പി.എന്‍. പ്രേംകുമാര്‍ (അസി. കമാന്‍ഡന്‍റ്, എസ്.എസ്.ബി, ന്യൂഡല്‍ഹി). ധീരതക്കുള്ള മെഡല്‍: സണ്ണി കുമാര്‍ (കോണ്‍സ്റ്റബിള്‍, സി.ആര്‍.പി.എഫ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.