44 വർഷം പ്രവാസം നയിച്ചിട്ടും വാക്കുകൾ കൊണ്ടോ, പ്രവൃത്തികൾ കൊണ്ടോ പരസ്പരം ഒരിക്കലും പിരിയേണ്ടിവന്നിട്ടില്ലാത്ത രണ്ട് മനുഷ്യരുടെ ജീവിതം വായിച്ചിരിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം നിര്യാതനായ തൃശൂർ സ്വദേശി വർഗീസും കണ്ണൂർ സ്വദേശി മുഹമ്മദും ജീവിതത്തിൽ കാത്ത്സൂക്ഷിച്ച ആ ബന്ധം ലോകത്തിന് മാതൃകയാണ്.
1977ൽ രണ്ട് ദേശത്ത് നിന്നും ഒരേ കമ്പനിയിൽ ജോലിക്ക് വന്നവരാണ് മുഹമ്മദും,വർഗീസും.20 വർഷം ഒരേ കമ്പനിയിൽ ജോലി ചെയ്ത്,1997 ൽ ഇരുവരും ചേർന്ന് ചെറിയ ബിസിനസ് തുടങ്ങി, ആ സൗഹൃദം 44 വർഷവും പിരിയാതെ പിന്തുടർന്നു. അപ്പോഴാണ് വിധി മരണത്തിെൻറ രൂപത്തിൽ വന്ന് വർഗീസിനെ കൊണ്ട് പോയത്. വർഗീസിെൻറ മൃതദേഹം എംബാംമിഗ് കഴിഞ്ഞ് പ്രാർത്ഥനക്ക് ശേഷം പെട്ടിയിലേക്ക് വെക്കുമ്പോൾ പൊട്ടികരയുന്ന മുഹമ്മദിനെയാണ് ഞാൻ കണ്ടതെന്നും അങ്ങനെയാണ് ഇരുവരുടെയും ജീവിതം അറിയുന്നതെന്നും സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശേരി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
ഇന്ന് സമൂഹത്തിൽ ദുർഗന്ധം വമിപ്പിക്കുന്ന വർഗീയ ചിന്തകൾക്കും അപ്പുറമാണ് വർഗീസിെൻറയും ,മുഹമ്മദിെൻറയും സ്നേഹബന്ധമെന്നും അഷ്റഫ് പറയുന്നു.
കുറിപ്പിെൻറ പൂർണരൂപം വായിക്കാം:
ഇന്നലെ രണ്ട് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതിൽ ഒന്ന് 44 വർഷം പ്രവാസം നയിച്ച തൃശൂർ സ്വദേശി വർഗീസ് ചേട്ടെൻറതാണ്. ഷാർജയിൽ കണ്ണൂർ സ്വദേശി മുഹമ്മദുമായി ബിസിനസ് പങ്കാളിത്തത്തിൽ ഒരു സ്ഥാപനം നടത്തി വരുകയായിരുന്നു. വർഗീസിെൻറ മൃതദേഹം എംബാംമിഗ് കഴിഞ്ഞ് പ്രാർത്ഥനക്ക് ശേഷം പെട്ടിയിലേക്ക് വെക്കുമ്പോൾ പൊട്ടികരയുന്ന മുഹമ്മദിനെയാണ് ഞാൻ കണ്ടത്.
1977ൽ രണ്ട് ദേശത്ത് നിന്നും ഒരേ കമ്പനിയിൽ ജോലിക്ക് വന്നവരാണ് മുഹമ്മദും,വർഗീസും. 20 വർഷം ഒരേ കമ്പനിയിൽ ജോലി ചെയ്ത്,1997 ൽ ഇരുവരും ചേർന്ന് ചെറിയ ബിസിനസ് തുടങ്ങി, ആ സൗഹൃദം 44 വർഷവും പിരിയാതെ പിന്തുടർന്നു. അപ്പോഴാണ് വിധി മരണത്തിെൻറ രൂപത്തിൽ വന്ന് വർഗീസിനെ കൊണ്ട് പോയത്. വാക്കുകൾ കൊണ്ടോ, പ്രവൃത്തികൾ കൊണ്ടോ പരസ്പരം ഒരിക്കലും പിരിയേണ്ടി വന്നില്ല, വിതുമ്പി കൊണ്ട് മുഹമ്മദ് പറയുന്നു. ഒരു പക്ഷെ സ്വന്തം കൂടുംബത്തെക്കാൾ കൂടുതൽ കാലം ഒരുമ്മിച്ച് കഴിഞ്ഞവർ, സുഖങ്ങളും, ദുഃഖങ്ങളും പങ്കിട്ടവർ, കുടുംബത്തിന് വേണ്ട കാരൃങ്ങൾ ഒരുമിച്ചിരുന്ന് തീരുമാനം എടുക്കുന്നവർ, അവരുടെ ഇടയിൽ ജാതിയില്ല, മതമില്ല. സ്നേഹം മാത്രം, രക്തബന്ധങ്ങൾക്കും മുകളിലാണ് അവരുടെ സൗഹൃദം.മനുഷ്യ സഹവര്ത്തിതത്തിെൻറ പ്രതിരുപങ്ങളാണ് മുഹമ്മദും, വർഗീസും.ഇതുപോലെ സൗഹൃദത്തിന്റെ പ്രതീകങ്ങളായ എത്രയോ പേരെ നമ്മുക്ക് പ്രവാസലോകത്ത് കാണാന്‍ കഴിയും. അതൊന്നും നശിക്കുകയോ, അല്ലെങ്കിൽ മറ്റാർക്കെങ്കിലും നശിപ്പിക്കുവാനോ കഴിയില്ല.
ഇതൊക്കെ ഞാൻ എന്തിനാണ് പറയുന്നത് എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക.
എനിക്കും തോന്നിയിരുന്നു ഇതൊക്കെ പ്രവാസികൾക്കിടയിൽ സർവ സാധാരണയല്ലേ, നിസ്കാര തഴമ്പുമായി ഒരു മുസൽമാൻ എംബാമിംഗ് സെൻററിൽ ഇരുന്ന് കരയുന്നത് കണ്ടപ്പോൾ അദ്ദേഹത്തോട് കാരൃം അന്വേഷിക്കണമെന്ന് തോന്നി. മുഹമ്മദുമായി സംസാരിച്ചപ്പോഴാണ് അവർ തമ്മിലുളള വൈകാരിക ബന്ധം എനിക്ക് മനസിലായത്. അത് ഇന്ന് സമൂഹത്തിൽ ദുർഗന്ധം വമിപ്പിക്കുന്ന വർഗീയ ചിന്തകൾക്കും അപ്പുറമാണ് വർഗീസിെൻറയും മുഹമ്മദിെൻറയും സ്നേഹ ബന്ധം.
അഷ്റഫ് താമരശേരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.