ചെറുപുഴ: കർണാടക വനാതിർത്തിയിൽ കാസർകോട് സ്വദേശി വെടിയേറ്റ് മരിച്ചു. ചിറ്റാരി ക്കാല് തയ്യേനി സ്വദേശി കൊച്ച് എന്ന താന്നിക്കല്‍ ജോര്‍ജിനെയാണ് (50) ചൊവ്വാഴ്ച രാത്രി കര് ണാടക മുണ്ടറോട്ട് റേഞ്ച് പരിധിയിലെ താന്നിത്തട്ടിൽ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തയ്യേനിക്കടുത്ത് മീനഞ്ചേരിയില്നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലായിരുന്നു സംഭവം. നായാട്ടുസംഘത്തിെൻറ വെടിയേറ്റാണ് മരിച്ചതെന്ന് കരുതുന്നു.
ജോർജിനൊപ്പമുണ്ടായിരുന്ന പാലാവയല് ഓടക്കൊല്ലിയിലെ അശോകന്, ചന്ദ്രന് എന്നിവര്‍ കര്‍ണാടക വനംവകുപ്പ് ജീവനക്കാരെയും നാട്ടുകാരെയും വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചൊവ്വാഴ്ച വൈകീട്ടാണ് ഇവര്‍ വനത്തിനുള്ളില്‍ കടന്നത്. സംഭവമറിഞ്ഞ് ബാഗമണ്ഡലം പൊലീസും മുണ്ടറോട്ട് റേഞ്ച് ഓഫിസറും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ചിറ്റാരിക്കാല്‍ പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജോർജിനൊപ്പമുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. തയ്യേനിയിലെ പരേതനായ ജോസഫിെൻറയും മറിയക്കുട്ടിയുടെയും മകനാണ് മരിച്ച ജോര്‍ജ്. ഭാര്യ: സോഫി. മക്കള്‍: ജോസഫ്, വര്‍ഗീസ്, തോമസ്. സഹോദരങ്ങള്‍: ബേബി, മേരി, വത്സമ്മ, ജെയിംസ്, ജോണ്‍, ലൂയിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.