പഞ്ചാബിൽ കുടുങ്ങിയ മലയാളി വിദ്യാർഥി നാട്ടിലെത്താൻ ബൈക്കിൽ സഞ്ചരിച്ചത്​​ 3250 കിലോമീറ്റർ

പാലക്കാട്: ലോക്ഡൗണിൽ പഞ്ചാബിൽ കുടുങ്ങിയ വിദ്യാർഥി ബൈക്കിൽ കേരളത്തിലെത്തി. പാലക്കാട് തേക്കിൻകാട്ടിൽ സിബിൽ ആണ് ആറ് സംസ്ഥാനങ്ങളിലൂടെ ആറ് ദിവസം ബൈക്കിൽ സഞ്ചരിച്ച് 3250 കിലോമീറ്റർ പിന്നിട്ട് പാലക്കാട് വീട്ടിലെത്തിയത്. 

ജലന്ധർ ലൗലി പ്രൊഫഷനൽ കോളജിലെ ബി.കോം അവസാന വർഷ വിദ്യാർഥിയാണ് സിബിൽ. മേയ് ആറിന് രാത്രിയാണ് ജലന്ധറിൽ നിന്ന്​ ബൈക്കിൽ യാത്ര തിരിച്ചത്. ജയ്പൂർ വരെ തനിച്ചയായിരുന്നു യാത്ര. കേരളത്തിലേക്ക് വരുന്നവരുടെ നവമാധ്യമ കൂട്ടായ്മയിലൂടെ പരിചയപ്പെട്ട് ആറ് വിദ്യാർഥികൾ ജയ്പൂരിൽ നിന്ന് ഉണ്ടായിരുന്നു. 

എല്ലാവരും ഓരോ ബൈക്കിലായിരുന്നു യാത്ര. ഭക്ഷണത്തിനും വാഹനത്തിൽ ഇന്ധനം നിറക്കുന്നതിനും ഏറെ പ്രയാസപ്പെടേണ്ടി വന്നു. രാജസ്ഥാനിലും കർണാടകയിലെ കോലാപൂരിലും ഇവരെ മർദിച്ചതായും പരാതിയുണ്ട്. കോലാപൂരിൽ പൊലീസ് ഇവരെ സ്​റ്റേഷനിലേക്ക് കൊണ്ടുപോയി മൂന്ന് മണിക്കുറോളം പിടിച്ചുവെക്കുകയും ഭീഷണിപ്പെടുത്തി മർദിച്ചതായും പറയുന്നു. 

വാളയാർ അതിർത്തി വഴിയുള്ള പാസാണ് സിബി‍​​െൻറ കൈവശമുണ്ടായിരുന്നത്. ആന്ധ്രപ്രദേശ് വഴിയുള്ള പല റോഡുകളും അടഞ്ഞുകിടന്നതിനാൽ മംഗലാപുരത്താണ് എത്തിയത്. അതിർത്തിയിൽ തടഞ്ഞെങ്കിലും കാസർകോട്​ ജില്ല കല്കടറുടെ സമയോജിത ഇടപെടലിൽ പാസിൽ മാറ്റം വരുത്തി കാസർകോട്​ വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി. വീട്ടിൽ എത്തിയ സിബിൽ ക്വാറൻറീനിലാണ്.

Tags:    
News Summary - malayali student came from punjab by bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.