മഞ്ചേശ്വരം: മംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ്-താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്.
മംഗളൂരു ശ്രീദേവി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. കോളജിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്‌ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.