യുക്രെയ്നിൽ നിന്നുള്ള മലയാളി വിദ്യാർഥികളുടെ ആദ്യ സംഘം നെടുമ്പാശേരിയിലെത്തി

കൊച്ചി: യുദ്ധകലുഷിതമായ യുക്രെയ്നിൽ നിന്നുള്ള മലയാളി വിദ്യാർഥികളുടെ ആദ്യ സംഘം നെടുമ്പാശേരിയിലെത്തി. ഓപറേഷൻ ഗംഗ ദൗത്യത്തിന്‍റെ ഭാഗമായ ആദ്യ വിമാനത്തിൽ ഇന്നലെ മുംബൈയിലിറങ്ങിയ 11 വിദ്യാർഥികൾ ഇന്ന് ഉച്ചയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. 


മന്ത്രി പി. രാജീവ്​, ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത്​ എം.എൽ.എ, റോജി എം. ​ജോൺ എം.എൽ.എ തുടങ്ങിയവർ സ്വീകരിക്കാനെത്തി.

ഓപറേഷൻ ഗംഗയുടെ ഭാഗമായി മൂന്ന് വിമാനങ്ങളിലായി യുക്രെയ്നില്‍ നിന്ന് 709 പേരാണ് രാജ്യത്ത് തിരിച്ചെത്തിയത്. നാലാമത്തെ വിമാനം 198 യാത്രക്കാരുമായി റൊമേനിയൻ തലസ്ഥാനമായ ബുകാറസ്സിൽ നിന്ന് പുറപ്പെട്ടു. 

Tags:    
News Summary - Malayali students from Ukraine arrived in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.