കൊച്ചി: അമേരിക്കന്‍ നഴ്സിങ് ബോര്‍ഡില്‍ അംഗമായി മലയാളിയെ ഡെമോക്രാറ്റ് പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു. കോതമംഗലം സ്വദേശിനി ബ്രിജിത്ത് വിന്‍സൻറ് പൂവനെയാണ് പെന്‍സല്‍വേനിയ സ്റ്റേറ്റ് നഴ്സിങ് ബോര്‍ഡിലേക്ക് ഗവര്‍ണര്‍ ടോം വൂള്‍ഫ് നാമനിർദേശം ചെയ്തത്. 50 അംഗ സെനറ്റ് ബോര്‍ഡ് ഐകകണ്ഠ്യേന അംഗീകരിച്ചതോടെയാണ് ഒരുഇന്ത്യക്കാരിക്ക് ആദ്യമായി ഈ ഉന്നതപദവി ലഭ്യമായത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയിൽ കുടിയേറിയ ബ്രിജിത്ത് ഫിലെഡല്ഫിയയിലെ മലയാളി വ്യവസായി വിന്‍സൻറ് ഇമ്മാനുവലിെൻറ ഭാര്യയാണ്. മൂവാറ്റുപുഴ നാഗപ്പുഴ കാക്കനാട്ട് കുടുംബാംഗമാണ് ബ്രിജിത്ത്. കീരമ്പാറ സെൻറ് സ്റ്റീഫൻസ്, മൂവാറ്റുപുഴ നിര്‍മല കോളജ്, ഡല്‍ഹി ഹോളി ഫാമിലി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അമേരിക്കയിലെ വിവിധ കോളജുകളില്‍നിന്ന് നഴ്സിങ് എം.എസ്.എ ഉള്‍പ്പെടെ ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പെന്‍സല്‍വേനിയയിലെ സെൻറ് മേരീസ് ആശുപത്രിയിലെ നഴ്സിങ് പ്രാക്ടീഷണറാണ്.
നഴ്സുമാരുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനങ്ങളെടുക്കാനുംമറ്റുമായി വിപുല അധികാരങ്ങളുള്ള സമിതിയാണ് നഴ്സിങ് ബോര്‍ഡ്. ബ്രിജിത്തിെൻറ നിയമനം അമേരിക്കയിലെ ഇന്ത്യന്‍ നഴ്സിങ് സമൂഹത്തിന് ലഭിച്ച അംഗീകാരമാണെന്ന് പെന്‍സല്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്ഗനൈസേഷന് പ്രസിഡൻറ് ജോര്‍ജ് നടവയല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.