ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട മാളുകളും ഹോട്ടലുകളും റസ്റ്ററൻറുകളും ജൂൺ എട്ടുമുതൽ തുറന്നുപ്രവർത്തിക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ജനങ്ങളെ ക്രമീകരിച്ചും തിരക്ക് ഒഴിവാക്കിയുമാകണം ഇവയുടെ പ്രവർത്തനം. കണ്ടൈൻമെൻറ് സോണുകളിലെ സ്ഥാപനങ്ങളെല്ലാം അടഞ്ഞുതന്നെ കിടക്കും.
- ഹോട്ടലിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും പ്രത്യേകം വഴി ക്രമീകരിക്കണം. തിരക്ക് ഒഴിവാക്കണം.
- സ്ഥാപനങ്ങൾക്ക് അകത്തേക്ക് പ്രവേശിക്കുന്നതിന് മുന്നേ താപനില പരിശോധിക്കും. കോവിഡ് രോഗലക്ഷണങ്ങളുള്ളവരെ അകത്ത് പ്രവേശിപ്പിക്കാൻ പാടില്ല.
- നിർബന്ധമായും അകത്ത് മാസ്ക് ധരിക്കണം. ജീവനക്കാർ മുഴുവൻ സമയവും മാസ്ക് ധരിക്കണം.
- മാളുകൾക്ക് അകത്തെ സിനിമ തിയറ്ററുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ഗെയിം സ്റ്റേഷൻ തുടങ്ങിയവ അടഞ്ഞുകിടക്കും.
- സാമൂഹിക അകലം കൃത്യമായി ഉറപ്പാക്കണം. ആറടി അകലം പാലിക്കണം.
- റസ്റ്ററൻറുകളിൽ പകുതിയിൽ അധികം സീറ്റുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കരുത്. ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന പേപ്പർ നാപ്കിനുകൾ ഉപയോഗിക്കണം.
- ഹോട്ടലിൽ ജോലി ചെയ്യുന്ന വയോധികർ, ഗർഭിണികൾ എന്നിവർ സ്ഥാപനത്തിലെത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്.
- ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാർഡ് ആയിരിക്കണം ഉപയോഗിക്കേണ്ടത്.
- എസ്കലേറ്ററുകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. ഒന്നിടവിട്ട പടികളിലായിരിക്കണം ആളുകൾ നിൽക്കേണ്ടത്.
- ആളുകൾ സ്ഥിരമായി തൊടുന്ന വാതിലിൻെറ പിടി, ലിഫ്റ്റ് ബട്ടൺ, കൈവരികൾ, ബെഞ്ചുകൾ തുടങ്ങിയവ അണുവിമുക്തമാക്കണം.
- ആളുകൾ ഭക്ഷണം കഴിച്ച് പോയശേഷം അണുവിമുക്തമാക്കി മാത്രമാണ് അടുത്ത ആളുകളെ പ്രവേശിപ്പിക്കേണ്ടത്.
- ആൾക്കൂട്ടം കൂടുന്ന പരിപാടികൾ അനുവദിക്കാൻ പാടില്ല
Latest Video
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.