കൊച്ചി: കേരളത്തിനെതിരായ പ്രചരണത്തിന് റിപ്പബ്ലിക് ടി.വിയുടെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പ്രതിഷേധം. റിപ്പബ്ലിക് ടി.വിയുടെ ഫേസ്ബുക്ക് പേജിന് കുറഞ്ഞ റേറ്റിങ് നൽകിയാണ് മലയാളികളുടെ പ്രതിഷേധം. ഇതോടെ റിപ്പബ്ലിക് ടി.വി അധികൃതർ റേറ്റിങ് നൽകാനുള്ള സംവിധാനം നിർത്തലാക്കി.
ഓഗസ്റ്റ് രണ്ടാം തിയ്യതി മുതലാണ് റിപ്പബ്ലിക് ടി.വിക്കെതിരെ പ്രതിഷേധം തുടങ്ങിയത്. തിങ്കളാഴ്ച പതിനായിരത്തിനടുത്ത് മലയാളികളാണ് റിപ്പബ്ലിക് ടി.വിക്ക് ഏറ്റവും കുറഞ്ഞ റേറ്റിങ് നൽകിയത്. അർണബ് ഗോസാമിയെയും സംഘ്പരിവാറിനെയും വിമർശിക്കുന്ന തരത്തിലാണ് റിവ്യൂ ഏറെയുമുള്ളത്. ഇതോടെയാണ് റേറ്റിങ് നൽകാനുള്ള സംവിധാനം നിർത്തലാക്കിയത്. കേരളത്തിനെതിരെ പ്രചാരണത്തിന് പുറമെ ശശീ തരൂരിനെ റിപ്പബ്ലിക് ടിവിയിലെ ജേർണലിസ്റ്റുകൾ വളഞ്ഞിട്ട് ആക്രമിച്ചതും പ്രതിഷേധത്തിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.