കൊച്ചി: 'മമ്മൂക്കാാ, ഒളിമ്പിക് മെഡൽ വാങ്ങിച്ചപ്പോൾ പോലും ഇത്രയും കൈ വിറച്ചില്ല'- ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പെരുമയും ഗോൾവലയും കാത്ത പി.ആർ. ശ്രീജേഷ് ഇതുപറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചുപോയി മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടി. ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലൂടെ കേരളത്തിെൻറ അഭിമാനമായി മാറിയ പി.ആര്‍. ശ്രീജേഷിനെ അഭിനന്ദിക്കാൻ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടില്‍ എത്തിയതായിരുന്നു മമ്മൂട്ടി.
വ്യാഴാഴ്ച രാവിലെയാണ് സ്നേഹപ്പൂക്കളുമായി മമ്മൂട്ടി ശ്രീജേഷിെൻറ വീട്ടിൽ അപ്രതീക്ഷിത അതിഥിയായെത്തിയത്്. അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് പ്രിയനടനിൽ നിന്ന് വാങ്ങുേമ്പാഴായിരുന്നു എല്ലാവരെയും ചിരിപ്പിച്ച ശ്രീജേഷിെൻറ കമൻറ് എത്തിയത്.
പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്പിക്‌സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിനെ മുഴുവൻ മലയാളികൾക്കും വേണ്ടി അഭിനന്ദിക്കുന്നതായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. ഒളിമ്പിക്‌സ് മെഡൽ നേടിയപ്പോഴത്തെ അതേ സന്തോഷം അപ്പോൾ ശ്രീജേഷിെൻറ മനസ്സിലും അലയടിച്ചു. ഒളിമ്പിക്‌സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിക്കുകയും ചെയ്തു. മെഗാതാരം അപ്രതീക്ഷിതമായി മുന്നിലെത്തിയ സന്തോഷത്തിലായിരുന്നു ശ്രീജേഷിെൻറ കുടുംബാംഗങ്ങൾ. നിർമ്മാതാവ് ആേൻറാ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈസർ എൻ.എം. ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.