Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മമ്മൂക്കാ.....

'മമ്മൂക്കാ.. ഒളിമ്പിക്​ മെഡൽ വാങ്ങിച്ചപ്പോൾ പോലും ഇത്രയും കൈ വിറച്ചില്ല' -അഭിനന്ദിക്കാനെത്തിയ മമ്മൂട്ടിയെ പൊട്ടിച്ചിരിപ്പിച്ച്​ ശ്രീജേഷ്​

text_fields
bookmark_border
mammootty and sreejesh
cancel

കൊച്ചി: 'മമ്മൂക്കാാ, ഒളിമ്പിക്​​ മെഡൽ വാങ്ങിച്ചപ്പോൾ പോലും ഇത്രയും കൈ വിറച്ചില്ല'- ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പെരുമയും ഗോൾവലയും കാത്ത പി.ആർ. ശ്രീജേഷ്​ ഇതുപറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചുപോയി മലയാളത്തി​െൻറ മഹാനടൻ മമ്മൂട്ടി. ​ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലൂടെ കേരളത്തി​െൻറ അഭിമാനമായി മാറിയ പി.ആര്‍. ശ്രീജേഷിനെ അഭിനന്ദിക്കാൻ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടില്‍ എത്തിയതായിരുന്നു മമ്മൂട്ടി.

വ്യാഴാഴ്ച രാവിലെയാണ് സ്​നേഹപ്പൂക്കളുമായി മമ്മൂട്ടി ശ്രീജേഷി​െൻറ വീട്ടിൽ അപ്രതീക്ഷിത അതിഥിയായെത്തിയത്​്​. അഭിനന്ദനങ്ങള​ുടെ പൂച്ചെണ്ട്​ പ്രിയനടനിൽ നിന്ന്​ വാങ്ങു​േമ്പാഴായിരുന്നു എല്ലാവരെയും ചിരിപ്പിച്ച ശ്രീജേഷി​െൻറ കമ​ൻറ്​ എത്തിയത്​.


പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്പിക്‌സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിനെ മുഴുവൻ മലയാളികൾക്കും വേണ്ടി അഭിനന്ദിക്കുന്നതായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. ഒളിമ്പിക്​സ്​ മെഡൽ നേടിയപ്പോഴത്തെ അതേ സന്തോഷം അപ്പോൾ ശ്രീജേഷി​െൻറ മനസ്സിലും അലയടിച്ചു. ഒളിമ്പിക്‌സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിക്കുകയും ചെയ്​തു. മെഗാതാരം അപ്രതീക്ഷിതമായി മുന്നിലെത്തിയ സന്തോഷത്തിലായിരുന്നു ശ്രീജേഷി​െൻറ കുടുംബാംഗങ്ങൾ. നിർമ്മാതാവ് ആ​േൻറാ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈസർ എൻ.എം. ബാദുഷ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottyolympics medal
News Summary - Mammootty comes an unexpected guest at Sreejesh's house
Next Story