വയനാടിന് കൈത്താങ്ങായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും

വയനാടിന് കൈത്താങ്ങായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും

കൊച്ചി: ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നിൽക്കുന്ന വയനാടിന് കൈത്താങ്ങായി മമ്മൂട്ടിയും. മമ്മൂട്ടി നേതൃത്വം നൽകുന്ന  ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സി.പി സാലിഹിന്റെ സി.പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവാരണത്തിനായ് വയനാട്ടിലേക്ക് പുറപ്പെടുന്നത്.

കഴിഞ്ഞദിവസം നടന്ന ഉരുൾപൊട്ടലിൽ നിരവധി നാശ നഷ്ടങ്ങളാണ് വയനാട് ജില്ലയിൽ സംഭവിച്ചത്. തൽഫലമായി ദുരന്തത്തിൽ പെട്ടവർക്ക് ആശ്വാസമാകാൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ സി.പി ട്രസ്റ്റിന്റെ സഹായത്തോടെയാണ് ദുരന്തനിവാരണത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നത്.

ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണപദാർത്ഥങ്ങൾ, ആവശ്യത്തിനുള്ള വസ്ത്രങ്ങൾ, ആവശ്യമായ പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയർ ആൻഡ് ഷെയറും സിപി ട്രസ്റ്റും സംയുക്തമായി പുറപ്പെടുന്നത്. വയനാടിനെ നടുക്കിയ ഈ വലിയ ദുരന്തം നമുക്ക് ഏറെ ദുഃഖകരമായ ഒന്നാണ്. എത്ര വലിയ ദുരന്ത ആയാലും വയനാടിനെ ചേർത്തുപിടിക്കുമെന്നും ആവശ്യത്തിനായി സാധനങ്ങൾ എത്തിച്ചു നൽകുമെന്നും കെയർ ആൻഡ് ഷെയർ അറിയിച്ചു.

ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് നമ്മൾ കരുതലായി മാറണമെന്നും അതോടൊപ്പം കൂട്ടിച്ചേർത്തു. വയനാടിന്റെ ഈ അവസ്ഥയെ ഏതു വിധേനയും കരകയറ്റണമെന്നും അതിനായി നമ്മൾ ഒത്തുചേർന്നു പ്രവർത്തിക്കുമെന്നും സി.പി ട്രസ്റ്റ് ചെയർമാൻ സി.പി സാലിഹ് അഭിപ്രായപ്പെട്ടു.

Tags:    
News Summary - Mammootty's Care and Share as a support for Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.