നിർത്തിയിട്ട കാറിൽ ക‍യറിയെന്നാരോപിച്ച് വിദ്യാർഥിയെ റോഡിൽ തടഞ്ഞുനിർത്തി മർദിച്ചു; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട കിടങ്ങൂരിൽ നിർത്തിയിട്ട കാറിൽ ക‍യറിയെന്നാരോപിച്ച് വിദ്യാർഥിയെ റോഡിൽ തടഞ്ഞുനിർത്തി മർദിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സംഭവത്തിൽ പ്രതി അനുരാജിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വഴിയിൽ നിർത്തിയിട്ടിരുന്ന കാറിൽ മദ്യപിച്ച് ലക്കുകെട്ട നിലയിൽ ആക്രമിക്കപ്പെട്ട വിദ്യാർഥിയും സുഹൃത്തും അനുരാജിനെ കണ്ടിരുന്നു. ഇരുവരും കാർ വിൻഡോയിലൂടെ അകത്തേക്ക് നോക്കുന്നതിനിടെ അനുരാജ് വിദ്യാർഥികളെ കാണുകയും പിന്നാലെ പുറത്തിറങ്ങിയ ശേഷം ആക്രമിക്കുകയായിരുന്നു. വിദ്യാർഥി കാറിനുള്ളിലേക്ക് കയറിയെന്നാരോപിച്ചായിരുന്നു മർദനം.

വിദ്യാർഥിയുടെ മുഖത്തടിക്കുന്നതിന്‍റേയും ക്രൂരമായി മർദിക്കുന്നതിന്‍റേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് പ്രതിയെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. പിന്നാലെ കേസെടുത്തു. നിലവിൽ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈകീട്ടോടെ റിമാൻഡിൽ വിടും.

Tags:    
News Summary - Man arrested for allegedly attacking school boy alleging he entered his car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.