യുവതിക്ക് കാറിനുള്ളിൽ മർദനം: മുൻ മന്ത്രിയുടെ പേഴ്സനൽ സ്​റ്റാഫിന്‍റെ മകൻ അറസ്​റ്റിൽ

തിരുവനന്തപുരം: മദ്യാസക്തിയിൽ യുവതിയെ കാറിനകത്ത് ​െവച്ച് ക്രൂരമായി മർദിച്ച മുൻ മന്ത്രിയുടെ പേഴ്സനൽ സ്​റ്റാഫിെൻറ മകൻ അറസ്​റ്റിൽ. പാറ്റൂർ സ്വദേശിയും വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനുമായ അശോകിനെയാണ് (31) കഴിഞ്ഞ ദിവസം മ്യൂസിയം പൊലീസ് അറസ്​റ്റ്​ ചെയ്തത്. മുൻ മന്ത്രിയും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്ര​െൻറ ​േപഴ്സനൽ സ്​റ്റാഫിെൻറ മകനാണ് ഇദ്ദേഹം. കഴിഞ്ഞദിവസം രാത്രി 8.30ന് പി.എം.ജിയിലെ ലോ കോളജ് ജങ്ഷനിലായിരുന്നു സംഭവം. അശോകിെൻറ അടുത്ത സുഹൃത്താണ് പത്തനംതിട്ട സ്വദേശിനിയായ പരാതിക്കാരി.

ടെക്നോപാർക്കിലാണ് യുവതി ജോലി ചെയ്യുന്നത്. വളരെ നാളുകൾക്ക് ശേഷം യുവതിയെ കാണാൻ വന്നതാണ് സുഹൃത്തായ അശോക്. നന്നായി മദ്യപിച്ചാണ് അശോക് അവിടെ എത്തിയത്. തുടർന്ന് ഇതിനെ ചൊല്ലി ഇരുവരും കാറിനുള്ളിലിരുന്ന് വാക്കുതർക്കമായി. വാക്കുതർക്കത്തിനിടയിൽ ഇയാൾ യുവതിയെ മർദിക്കുകയായിരുന്നു. കാറിനുള്ളിൽ നിന്ന്​ പെൺകുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ശ്രദ്ധിച്ചത്. കാര്യമറിയാൻ നാട്ടുകാർ ഇടപെട്ടെങ്കിലും ഇയാൾ പെൺകുട്ടിയെ കാറിൽ നിന്നിറക്കി നാട്ടുകാരുടെ മുന്നിൽ​െവച്ച് വീണ്ടും മർദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മിൽ വാക്കേറ്റമുണ്ടായി.

അഭിഭാഷകനാണെന്നും മുൻ മന്ത്രിയുടെ സ്​റ്റാഫിെൻറ മകനാണെന്നും പറഞ്ഞ് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. സ്‌കൂട്ടറിലെത്തിയ രണ്ട്​ യുവതികൾ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. ഒടുവിൽ മ്യൂസിയം പൊലീസെത്തി യുവാവിനെയും പെൺകുട്ടിയെയും സ്​റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

യുവതിയുടെ മൂക്കിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് ഇരുവരെയും മെഡിക്കൽ പരിശോധനക്ക് വിധേയരാക്കി. തുടർന്ന് യുവതിയുടെ പരാതിയിൽ ഇയാളുടെ അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. പൊതുസ്ഥലത്ത്​ ബഹളമുണ്ടാക്കൽ, സ്ത്രീകൾക്കെതിരെയുള്ള ആക്രമണം, മദ്യപിച്ച്​ വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 

Tags:    
News Summary - Man arrested for beating woman inside car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.