വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തമിഴ്നാട് സ്വദേശിയായ പ്രധാന പ്രതി അറസ്​റ്റിൽ

ഇരവിപുരം: ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് മയ്യനാട് സ്വദേശിയിൽനിന്ന് ആറു ലക്ഷം രൂപ തട്ടിയെടുത്ത്​ മുങ്ങിയ തമിഴ്നാട് സ്വദേശിയെ മൂന്നുവർഷം നീണ്ട അന്വേഷണത്തിനൊടുവിൽ ചെന്നൈയിൽനിന്ന് തമിഴ്നാട് പൊലീസിെൻറയും സൈബർ സെല്ലിെൻറയും സഹായത്തോടെ ഇരവിപുരം പൊലീസ് അറസ്​റ്റ് ചെയ്തു. ചെന്നൈ അമിഞ്ചികരയ് ഫോർത്ത് സ്ട്രീറ്റിൽ 276 പൊന്നിത്തോട്ടത്തിൽ വിനോദ് (28) ആണ് അറസ്​റ്റിലായത്.

തട്ടിപ്പ് നടത്തുന്നതിനായി ഇയാളൊടൊപ്പമുണ്ടായിരുന്നയാൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു. 2017 ഏപ്രിൽ മൂന്നിന് മയ്യനാട് വലിയവിള എം.എൻ.ആർ.എ 488 പുത്തൻ വയലിൽ വിഷ്ണുവിെൻറ പക്കൽ നിന്നാണ് ഇയാൾ ആറു ലക്ഷം രൂപ തട്ടിയെടുത്തത്. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നരലക്ഷം രൂപ വാങ്ങിയശേഷം നടക്കാതെ വന്നപ്പോൾ കാനഡയിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് രണ്ടുതവണയായി നാലര ലക്ഷം രൂപ കൂടി വാങ്ങിയ ശേഷം ഇയാൾ തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു.

കേ​െസടുത്ത ഇരവിപുരം പൊലീസ് തിരച്ചിൽ നടത്തിവരവെ ഇയാളുടെ ചെന്നൈയിലെ ഒളിത്താവളം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് അറസ്​റ്റ്. ഇയാൾക്കെതിരെ തമിഴ്നാട്ടിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരവിപുരം എസ്.എച്ച്.ഒ വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു, ഷെമീർ, സൂരജ്, ജി.എസ്‌.ഐമാരായ വിനോദ്, അജിത്, സി.പി.ഓ.മാരായ ദീപു, സാബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - man arrested for cheating by offering him a job abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.