ആരോഗ്യമന്ത്രിയുടെ ബന്ധു ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ പിടിയില്‍

മരട്: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ബന്ധുവാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. പത്തനംതിട്ട കോഴഞ്ചേരി മൈലന്തറ സ്മൃതിക്കാട്ട് വീട്ടില്‍ സനോജ് എബ്രഹാം (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ചമ്പക്കര പ്രൈമറി ഹെല്‍ത്ത് സെന്ററിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് സര്‍ട്ടിഫിക്കറ്റുകള്‍ കൈക്കലാക്കിയ ശേഷമായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.

സര്‍ട്ടിഫിക്കറ്റുകള്‍ കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ മന്ത്രിക്ക് പരാതി കൊടുക്കുകയും തുടര്‍ന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും പരാതി മരട് പോലീസ് സ്റ്റേഷനിലേക്ക് അയച്ചുകൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാള്‍ എറണാകുളത്ത് പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ്. തൈക്കൂടത്ത് വാടക വീട്ടില്‍ താമസിച്ചുവരവെ രക്തപരിശോധനക്കായി ചമ്പക്കര പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പതിവായി എത്തുകുയം ജീവനക്കാരെ പരിചയപ്പെടുകയുമായിരുന്നു.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി.യു. കുര്യാക്കോസിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം അസി. പൊലീസ് കമ്മീഷണര്‍ നിസാമുദ്ദീന്‍, മരട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ റിജിന്‍ എം. തോമസ്, പൊലീസുകാരായ അരുണ്‍രാജ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പത്തനംതിട്ടയില്‍ നിന്നും അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - man arrested for cheating in Maradu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.