നാദാപുരം: തൂണേരി മുടവന്തേരിയിൽ പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. തൂണേരി വാരാക്കണ്ടിയിൽ മുനീറിനെയാണ് (28) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മേക്കരതാഴെകുനി എം.ടി.കെ. അഹമ്മദിനെയാണ് (53) കഴിഞ്ഞ ശനിയാഴ്ച പുലർച്ച എണവള്ളൂർ പള്ളിയിൽ നമസ്കാരത്തിനായി സ്കൂട്ടറിൽ പോകവേ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസത്തിനുശേഷം മോചിതനായ അഹമ്മദ് വീട്ടിലെത്തിയിരുന്നു.
അഹമ്മദിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ സംഘത്തിന് പ്രാദേശിക സഹായം ചെയ്തുകൊടുത്തത് മുനീറാണെന്ന് പൊലീസ് പറഞ്ഞു. മൂന്നു തവണ അഹമ്മദിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുശേഷം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കൂടെ പേരമക്കൾ ഉണ്ടായിരുന്നതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ക്വട്ടേഷൻ സംഘത്തിന് പ്രതി മൊബൈൽ സന്ദേശങ്ങൾ കൈമാറിയിരുന്നു. ഫോണിൽനിന്ന് ഒഴിവാക്കിയ ചില സന്ദേശങ്ങൾ പൊലീസ് വീണ്ടെടുക്കുകയുണ്ടായി. ഒഴിവാക്കിയ കൂടുതൽ വിവരങ്ങൾ കണ്ടെടുക്കാൻ വിദഗ്ധ പരിശോധന നടത്തിവരുകയാണ്. അഹമ്മദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിെൻറ നമ്പർ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. കാസർകോട് സ്വദേശിയുടെ ഇന്നോവ കാറിെൻറ നമ്പറാണ് വ്യാജ നമ്പറായി ഉപയോഗിച്ചത്.
ക്രൈം ഡിറ്റാച്മെൻറ് ഡിവൈ.എസ്.പി ഷാജ് ജോസിെൻറ നേതൃത്വത്തിൽ സി.ഐ എൻ.കെ. സത്യനാഥൻ, എസ്.ഐമാരായ ബാബു കക്കട്ടിൽ, വി.കെ. രാജീവൻ, മോഹനകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സന്തോഷ് മമ്പാട്, നന്ദൻ, സൈബർ സെല്ലിലെ സത്യൻ കാരയാട്, സജേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.