വിമാനയാത്രക്കിടെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ

കൊച്ചി: വിമാനത്തിന്‍റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ദുബൈയിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ വരികയായിരുന്നു സുകുമാരൻ. പറക്കുന്നതിനിടെയാണ് ശുചിമുറിയിൽ കയറി സിഗരറ്റ് വലിച്ചത്. 

യാത്രക്കിടെ ദേഹത്ത് തുപ്പുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത ഇറ്റാലിയൻ യുവതി അറസ്റ്റിൽ

മുംബൈ: വിസ്താര എയർലൈൻസിലെ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തിൽ 45 കാരിയായ ഇറ്റാലിയൻ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അബുദബി-മുംബൈ വിമാനത്തിലാണ് കൈയേറ്റമുണ്ടായത്. ഇറ്റാലിയൻ യുവതിയായ പൗല പെറുക്യോയാണ് ജീവനക്കാരെ മർദിച്ചത്.

ഇക്കണോമി ക്ലാസ് ടിക്കറ്റുമായി ബിസിനസ് ക്ലാസിൽ ഇരിക്കാൻ ശ്രമിച്ച പൗലയെ ജീവനക്കാർ തടഞ്ഞതാണ് ​ആക്രമണത്തിന് ആധാരം. പൗല കാബിൻ ​ക്രൂസിൽ ഒരാളെ ഇടിക്കുകയും മറ്റൊരാളുടെ ദേഹത്തേക്ക് തുപ്പുകയും വിമാനത്തിൽ അർധ നഗ്നയായി നടക്കുകയും ചെയ്തുവെന്നാണ് ജീവനക്കാരുടെ പരാതി.

സംഭവത്തിൽ കാബിൻ ക്രൂ നൽകിയ പരാതി​യെ തുടർന്ന് യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് യുവതിക്ക് മുംബൈ കോടതി ജാമ്യം നൽകി. മോശവും അക്രമാസക്തവുമായ ​പെരുമാറ്റം മൂലം പെർക്യോവിനെ യാത്രക്കിടെ വിമാനത്തിനുള്ളിൽ തടഞ്ഞുവെക്കുകയായിരുന്നു.

‘നിരന്തരമായ മോശം പെരുമാറ്റം മൂലം ക്യാപ്റ്റൻ അവർക്ക് മുന്നറിയിപ്പ് നൽകുകയും പിന്നീട് അവരെ തടഞ്ഞുവെക്കാൻ തീരുമാനിക്കുകയുമായിരുന്നു. മറ്റുയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടി പൈലറ്റ് നിരന്തരം പരിശ്രമിച്ചു. നിയമപ്രകാരം വിമനം ഇറങ്ങിയപ്പോൾ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു’ - വിസ്താര പ്രസ്താവനയിൽ പറഞ്ഞു.

യുവതി അവരുടെ വസ്ത്രം ഉരിഞ്ഞ് അർധ നഗ്നാവസ്ഥയിൽ ജീവനക്കാരെ ശകാരിച്ചുകൊണ്ട് വിമാനത്തിലുടനീളം നടന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർചെയ്യുകയും ഒരു ദിവസം​ കൊണ്ടു തന്നെ കുറ്റപത്രം തയാറാക്കുകയും ചെയ്തു. യുവതിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി.

Tags:    
News Summary - man arrested for smoking a cigarette while sitting in the toilet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.