300 കിലോ തേങ്ങ തട്ടിയെടുത്തയാൾ 300 ദിവസത്തിന് ശേഷം അറസ്റ്റിൽ

ആലുവ: ജീവനക്കാരനെ കബളിപ്പിച്ച് 300 കിലോ തേങ്ങ തട്ടിയെടുത്ത് മുങ്ങിയയാൾ 300 ദിവസത്തിന് ശേഷം അറസ്റ്റിൽ. വടുതല സൗത്ത് ചിറ്റൂർ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ആറളം ചീരംവേലിൽ സജേഷ് (35) നെയാണ് ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ആലുവയിലെ മൊത്തവ്യാപാരസ്ഥാപനത്തിൽ നിന്നും ഉടമസ്ഥന് പണം നൽകിയെന്ന് പറഞ്ഞ് ജീവനക്കാരനെ കബളിപ്പിച്ച് നാളികേരം ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയി.

പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചേരാനല്ലൂരിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകൾ നിലവിലുണ്ട്. എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐ ഒ.വി. റെജി, എ.എസ്.ഐ പി.എ. ഇക്ബാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് അഷറഫ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. 

Tags:    
News Summary - man arrested for theft of 300 kg coconut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.